HomeGULFകുവൈത്തിനെതിരായ ആക്രമണങ്ങളെ അപലപിച്ച് ഇന്ത്യൻ പ്രധാനമന്ത്രി മോദി; ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കിയതിന് അമീറിന് നന്ദി

കുവൈത്തിനെതിരായ ആക്രമണങ്ങളെ അപലപിച്ച് ഇന്ത്യൻ പ്രധാനമന്ത്രി മോദി; ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കിയതിന് അമീറിന് നന്ദി

spot_img

കുവൈത്ത് സിറ്റി: ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച കുവൈത്ത് അമീർ ഷെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ ജാബർ അൽ സബാഹുമായി ടെലിഫോണിൽ സംസാരിച്ചു. പശ്ചിമേഷ്യയിലെ നിലവിലെ സുരക്ഷാ സാഹചര്യം സംബന്ധിച്ചായിരുന്നു ഇരുവരുടെയും ചർച്ച.കുവൈത്തിന്റെ പരമാധികാരത്തിനും ഭൗമപരമായ അഖണ്ഡതയ്ക്കുമെതിരായ ആക്രമണങ്ങളെ ഇന്ത്യ ശക്തമായി അപലപിക്കുന്നുവെന്ന് മോദി വ്യക്തമാക്കി.

മേഖലയിൽ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കാൻ സംഘർഷം കുറയ്ക്കുകയും സംവാദത്തിനും നയതന്ത്ര ശ്രമങ്ങൾക്കും മുൻഗണന നൽകുകയും വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.കുവൈറ്റിൽ താമസിക്കുന്ന വലിയ ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമത്തിനും സുരക്ഷയ്ക്കും വ്യക്തിപരമായി ശ്രദ്ധ നൽകിയതിന് അമീർ ഷെയ്ഖ് മിഷാലിനോട് പ്രധാനമന്ത്രി നന്ദി രേഖപ്പെടുത്തി.ഗൾഫ് മേഖലയിലെ വർധിച്ചുവരുന്ന സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിലാണ് ഇരുനേതാക്കളും പ്രാദേശിക സുരക്ഷാ വെല്ലുവിളികളും പുതിയ സംഭവവികാസങ്ങളും ചർച്ച ചെയ്തത്.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!