HomeCommunityഉമ്മൻ ചാണ്ടി ജനങ്ങളുടെ ഹൃദയത്തിൽ ജീവിച്ച ഭരണാധികാരി: ജിപിസിസി കുവൈറ്റ് അനുസ്മരണ യോഗം സംഘടിപ്പിച്ചു

ഉമ്മൻ ചാണ്ടി ജനങ്ങളുടെ ഹൃദയത്തിൽ ജീവിച്ച ഭരണാധികാരി: ജിപിസിസി കുവൈറ്റ് അനുസ്മരണ യോഗം സംഘടിപ്പിച്ചു

spot_img

കുവൈറ്റ് സിറ്റി: ഗൾഫ് പ്രദേശ് കൾച്ചറൽ കോൺഗ്രസ് (Gulf Pradesh Cultural Congress – GPCC) കുവൈറ്റിന്റെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രിയും ജനപ്രിയ നായകനുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ ഓർമ്മകൾ പുതുക്കിക്കൊണ്ട് വിപുലമായ അനുസ്മരണ യോഗം സംഘടിപ്പിച്ചു. കുവൈറ്റിലെ നിലവിലെ നിയമങ്ങൾക്കും സർക്കാർ നിർദ്ദേശങ്ങൾക്കും പൂർണ്ണമായി വിധേയമായി കൊണ്ടാണ് പരിപാടി ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ സൂമിലൂടെ സംഘടിപ്പിക്കാൻ തീരുമാനിച്ചതെന്ന് സംഘാടകർ അറിയിച്ചു. യോഗത്തിൽ കുവൈറ്റിലെ പ്രമുഖ സാമൂഹിക, സാംസ്കാരിക, പ്രാദേശിക സംഘടനാ പ്രതിനിധികൾ ഉൾപ്പടെ നിരവധി ആളുകൾ പങ്കെടുത്തു.അധികാരത്തിന്റെ ഇടനാഴികളേക്കാൾ ജനങ്ങളുടെ ഇടയിൽ ജീവിച്ച നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് യോഗത്തിൽ സംസാരിച്ചവർ അനുസ്മരിച്ചു.

‘പുതുപ്പള്ളിയുടെ കുഞ്ഞൂഞ്ഞ്’ എന്ന പേരിൽ തുടങ്ങി കേരളത്തിന്റെ മുഖ്യമന്ത്രിപദം വരെ എത്തിനിൽക്കുമ്പോഴും സാധാരണക്കാർക്കായി അദ്ദേഹത്തിന്റെ വാതിൽ എപ്പോഴും തുറന്നുകിടന്നു. കൂടെ നിൽക്കുന്നയാളുടെ വിഷമം സ്വന്തം വിഷമമായി കണ്ട് പരിഹരിച്ച ആ ജനകീയ ഭരണശൈലിയും, മണിക്കൂറുകളോളം വിശ്രമമില്ലാതെ ഇരുന്ന് ആയിരക്കണക്കിന് ആളുകളുടെ കണ്ണീരൊപ്പിയ ജനസമ്പർക്ക പരിപാടികളും പൗരസമൂഹം ഒരിക്കലും മറക്കില്ല. ഐക്യരാഷ്ട്രസഭയുടെ ആഗോള അംഗീകാരം പോലും നേടിയ ആ ജനസേവന പാത എന്നും നമുക്ക് വഴികാട്ടിയായിരിക്കുമെന്ന് പ്രാസംഗികർ കൂട്ടിച്ചേർത്തു. കൊച്ചി മെട്രോ, കണ്ണൂർ വിമാനത്താവളം, വിഴിഞ്ഞം തുറമുഖം തുടങ്ങി വികസനരംഗത്ത് വലിയ മാറ്റങ്ങൾ കുറിച്ചപ്പോഴും, ‘ജനങ്ങളുടെ മനസ്സിലേക്ക് ഇറങ്ങിച്ചെല്ലുക’ എന്നതായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ വികസന പദ്ധതി.GPCC കുവൈറ്റ്‌ പ്രസിഡന്റ് ചെസ്സിൽ ചെറിയാൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം (IDF) മുൻ ചെയർമാൻ ഡോ. അമീർ അഹമ്മദ് അനുസ്മരണ സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. വേൾഡ് മലയാളി കൗൺസിൽ കുവൈറ്റ് ചാപ്റ്റർ ചെയർമാൻ മോഹൻ ജോർജ്ജ് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി.

ബാബുജി ബത്തേരി (തനിമ) , കെ.സി. റഫീഖ് (KKMA), അനീഷ് പി. നായർ (NSS കുവൈറ്റ്‌ ),സുനിൽ തൊടുക (SMCA), ജിയാഷ് അബ്ദുൾ കരീം (കേരള യുണൈറ്റഡ് ഡിസ്ട്രിക്ട് അസ്സോസിയേഷൻ – കുട), ഷമേജ് കുമാർ ( Future Eye Theater), അൻവർ സെയ്ദ് (KIG), സത്താർ കുന്നിൽ (IMCC), റഫീഖ് ബാബു (പ്രവാസി വെൽഫെയർ കുവൈറ്റ്), സുരേഷ് കുമാർ (ഫ്രണ്ട്സ് ഓഫ് കണ്ണൂർ എക്സ്പാറ്റ്സ് അസോസിയേഷൻ -FOKE) ഷാഹുൽ (കനിവ് – ഇൻഡ്യൻ വെൽഫെയർ കമ്മ്യൂണിറ്റി ) , സിബി തോമസ് (കോട്ടയം ഡിസ്ട്രിക്റ്റ് അസോസിയേഷൻ (KDAK) സുമേഷ് (തിരുവനന്തപുരം എക്സ്പാറ്റ്സ് അസോസിയേഷൻ -TEXAS) അൻസാരി ജബ്ബാർ (പത്തനംതിട്ട ജില്ലാ NRI അസോസിയേഷൻ ), സക്കീർ പുതുനഗരം, ജിജു മാത്യു, അരവിന്ദാക്ഷൻ(പാലക്കാട് അസ്സോസിയേഷൻ – (PALPAK) , മനാഫ് ചിറ്റാരിൽ , സന്തോഷ് കുമാർ കുട്ടത്ത്‌ ( Future Eye Theater), ജിജുന ഉണ്ണി,GPCC വർക്കിംഗ് പ്രസിഡന്റ് സാം നന്ദിയാട്ട്, വൈസ് പ്രസിഡന്റമാരായ അരുൺ രാജഗോപാൽ, ഷബീർ കൊയിലാണ്ടി, ജനറൽ സെക്രട്ടറിമാരായ എൽദോ പള്ളിപ്പുറം, ഇസ്മായിൽ പാലക്കാട്, അനൂപ് ആൻഡ്രൂസ്, ഷാനവാസ്‌ CV, യൂത്ത് വിങ് നാഷണൽ പ്രസിഡന്റ് ഷരൺ കോമത്ത് , ജോസഫ് സെബാസ്റ്റ്യൻ തുടങ്ങിയവർ ഉമ്മൻ ചാണ്ടിയുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമമർപ്പിച്ച് സംസാരിച്ചു. നാഷണൽ വർക്കിംഗ്‌ പ്രസിഡന്റ്‌ ചന്ദ്രമോഹൻ ആർ. നായർ സ്വാഗതവും, ട്രഷറർ മുരളി പണിക്കർ നന്ദിയും രേഖപ്പെടുത്തി.

spot_img
GULF
spot_img
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!