HomeGULFഅദാൻ ആശുപത്രിയിൽ അപൂർവ്വ ശസ്ത്രക്രിയ വിജയകരം; കുവൈറ്റി വനിതയ്ക്ക് ആശ്വാസം

അദാൻ ആശുപത്രിയിൽ അപൂർവ്വ ശസ്ത്രക്രിയ വിജയകരം; കുവൈറ്റി വനിതയ്ക്ക് ആശ്വാസം

spot_img

കുവൈറ്റ് സിറ്റി: ജന്മനാ അപൂർവ്വമായ ശരീരഘടനയുള്ള നാല്പതുകാരിയായ കുവൈറ്റി വനിതയുടെ പിത്തനാളിയിലെ തടസ്സം വിജയകരമായി നീക്കം ചെയ്തതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. അൽ അദാൻ ആശുപത്രിയിലെ വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് ഈ സങ്കീർണ്ണമായ ചികിത്സ പൂർത്തിയാക്കിയത്.ഡോ. യൂസഫ് അൽ തവാലയുടെ നേതൃത്വത്തിലുള്ള സംഘം അഡ്വാൻസ്ഡ് ഇആർസിപി (ERCP – endoscopic retrograde cholangiopancreatography) ചികിത്സാ രീതി ഉപയോഗിച്ചാണ് തടസ്സം നീക്കിയത്. പരിശോധനയിൽ രോഗിയുടെ പിത്തനാളിയുടെ ദ്വാരം സാധാരണ കാണപ്പെടുന്ന ചെറുകുടലിന്റെ ആദ്യഭാഗത്തിന് പകരം വയറിനുള്ളിലായിരുന്നു കണ്ടെത്തിയത്. ഇത് വളരെ അപൂർവ്വമായി മാത്രം കാണപ്പെടുന്ന ഒരു ജന്മനായുള്ള ശാരീരിക പ്രത്യേകതയാണ്.

പരമ്പരാഗതമായ ശസ്ത്രക്രിയ കൂടാതെ, അഡ്വാൻസ്ഡ് തെറാപ്യൂട്ടിക് എൻഡോസ്കോപ്പിയും ഇന്റർവെൻഷണൽ റേഡിയോളജിയും സംയോജിപ്പിച്ചാണ് ഈ പ്രക്രിയ നടത്തിയത്. ചികിത്സയ്ക്ക് ശേഷം കരളിന്റെ പ്രവർത്തനങ്ങളും എൻസൈം അളവുകളും സാധാരണ നിലയിലായതിനെ തുടർന്ന് രോഗി പൂർണ്ണ ആരോഗ്യവതിയായി ആശുപത്രി വിട്ടതായി മന്ത്രാലയം വ്യക്തമാക്കി. ഈ വർഷം ആരംഭിച്ച് ഇതുവരെ കരളുമായി ബന്ധപ്പെട്ട 120-ലധികം മൈക്രോ-എൻഡോസ്കോപ്പിക് പ്രക്രിയകൾ അൽ അദാൻ ആശുപത്രിയിൽ വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്.

spot_img
GULF
spot_img
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!