HomeGULFമൂന്ന് ഇൻഷുറൻസ് ബ്രോക്കറേജ് സ്ഥാപനങ്ങൾക്കെതിരെ നടപടിയുമായി ഇൻഷുറൻസ് റെഗുലേറ്ററി യൂണിറ്റ്

മൂന്ന് ഇൻഷുറൻസ് ബ്രോക്കറേജ് സ്ഥാപനങ്ങൾക്കെതിരെ നടപടിയുമായി ഇൻഷുറൻസ് റെഗുലേറ്ററി യൂണിറ്റ്

spot_img

കുവൈത്ത്സി റ്റി: ചട്ടങ്ങൾ ലംഘിച്ചതിന് മൂന്ന് ഇൻഷുറൻസ് ബ്രോക്കറേജ് സ്ഥാപനങ്ങളെ നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി ഇൻഷുറൻസ് റെഗുലേറ്ററി യൂണിറ്റ്. ഇതിനുപുറമെ, 2019-ലെ ഇൻഷുറൻസ് നിയന്ത്രണ നിയമവും അതിന്റെ ഭേദഗതികളും ചട്ടങ്ങളും ലംഘിച്ച നാല് ഇൻഷുറൻസ് കമ്പനികൾക്ക് യൂണിറ്റ് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. പോളിസി ഉടമകളുടെയും ഉപഭോക്താക്കളുടെയും വിപണിയിലെ മറ്റ് പങ്കാളികളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് അധികൃതർ വ്യക്തമാക്കി.

കമ്പനികൾ അവരുടെ ഭാഗത്തുനിന്നുള്ള വീഴ്ചകൾ തിരുത്തുന്നതിനും, ഭാവിയിൽ സസ്പെൻഷൻ പോലുള്ള കടുത്ത നടപടികൾ ഒഴിവാക്കുന്നതിനുമാണ് നാല് കമ്പനികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. നിബന്ധനകൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ തങ്ങളുടെ മേൽനോട്ടത്തിലുള്ള എല്ലാ സ്ഥാപനങ്ങളും നിയമങ്ങൾ അനുസരിക്കണമെന്ന് ഐ.ആർ.യു കർശന നിർദ്ദേശം നൽകി. ഇൻഷുറൻസ് വിപണിയിൽ സുതാര്യതയും അച്ചടക്കവും ഉറപ്പാക്കുന്നതിനായി നിയമലംഘനങ്ങൾക്കെതിരെ കർശന നടപടികൾ തുടരുമെന്നും യൂണിറ്റ് വ്യക്തമാക്കി.

ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതാണ് തങ്ങളുടെ പരമപ്രധാനമായ ലക്ഷ്യമെന്ന് ഐ.ആർ.യു ലീഗൽ അഫയേഴ്സ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ തലാൽ അൽ-മുഹാരബ് വ്യക്തമാക്കി. നിയമപരമായ ബാധ്യതകൾ ലംഘിക്കുന്നതോ ഉപഭോക്താക്കളുടെ അവകാശങ്ങളെ ഹനിക്കുന്നതോ ആയ ഏതെങ്കിലും സ്ഥാപനങ്ങൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും, ഇൻഷുറൻസ് മേഖലയുടെ സുസ്ഥിരതയും വിശ്വാസ്യതയും ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!