കുവൈത്ത് : കുട്ടികളുടെ കലാവാസനയെ പ്രോത്സാഹിപ്പിക്കാനായി മസ്ജിദുൽ കബീറിൽ ഇന്ത്യൻ ഇസ്ലാഹി സെൻറർ സംഘടിപ്പിക്കുന്ന ടാലെൻറിയാ 2026 – ഇസ്ലാമിക് ആർട്സ് ഫെസ്റ്റ് ഫിനാലെൻറെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. വെള്ളിയാഴ്ച (16/10/2026) ഉച്ചയ്ക്ക് 2.30 മുതൽ പരിപാടികൾ ആരംഭിക്കും.
മെഡാ ഇസ്ലാമിക് ക്വിസ്സ് ഫിനാലെ രാത്രി 7.45 ന് മെയിൻ സ്റ്റേജിൽ നടക്കും. ക്വിസ്സ് മത്സരത്തിന് എൻജി. സൈദ് മുഹമ്മദ് റഫീഖ് നേതൃത്വം നൽകും. നാല് കാറ്റഗറിയായി സംഘടിപ്പിക്കുന്ന മത്സരം നടക്കുക. കിഡ് വിഭാഗ (4-6 വയസ്സ്) ത്തിൽ ഖുർആൻ ഹിഫ്ള്, സ്റ്റോറി ടെല്ലിംഗ്, ഇസ്ലാമിക ഗാനം സബ് ജൂനിയർ വിഭാഗത്തി (7-9 വയസ്സ്) ൽ ഖുർആൻ ഹിഫ്ള്, പ്രസംഗം, ഇസ്ലാമിക ഗാനം എന്നീ മത്സരങ്ങളാണ് ഉണ്ടാവുക. ജൂനിയർ വിഭാഗത്തി (10-12 വയസ്സ്)ലും സീനിയർ വിഭാഗത്തി (13-15 വയസ്സ്) ലും ഖുർആൻ പാരായണം, പ്രസംഗം, ഇസ്ലാമിക ഗാനം എന്നിവയുമാണ് മത്സര ഇനങ്ങൾ.
വിവിധ ഏരിയകളിൽ സംഘടിപ്പിച്ച മത്സരത്തിൽ നിന്ന് തെരെഞ്ഞെടുത്ത നൂറോളം വിദ്യാർത്ഥി കുരുന്നുകളാണ് വെള്ളിയാഴ്ചത്തെ മെഗാ മത്സരത്തിന് മാറ്റുരക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 6900 7007, 6582 9673.ടാലെൻറിയ കമ്മിറ്റിയുടെ യോഗത്തിൽ ഇന്ത്യൻ ഇസ്ലാഹി സെൻറർ പ്രസിഡൻറ് അബ്ദുൽ അസീസ് സലഫി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി യൂനുസ് സലീം, എൻജി. അബ്ദുറഹിമാൻ, എൻജി. സൈദ് മുഹമ്മദ്, അനസ് മുഹമ്മദ്, ടി.എം അബ്ദുറഷീദ്, സഅദ് പുളിക്കൽ, അബ്ദുസ്സലാം, റിയാസ് എന്നിവർ സംസാരിച്ചു.



