HomeGULFഇന്നും പൊടിക്കാറ്റിന് സാധ്യത; താപനില 48°C വരെ ഉയരും

ഇന്നും പൊടിക്കാറ്റിന് സാധ്യത; താപനില 48°C വരെ ഉയരും

spot_img

കുവൈത്ത് സിറ്റി: ചൊവ്വാഴ്ച കുവൈത്തിൽ ശക്തമായ ചൂടുള്ള കാറ്റും പൊടിക്കാറ്റും അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. തുറസ്സായ പ്രദേശങ്ങളിൽ പൊടിക്കാറ്റ് മൂലം ദൃശ്യപരത ഗണ്യമായി കുറയുമെന്നും അധികൃതർ അറിയിച്ചു.വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 15 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ വീശുന്ന കാറ്റ് പൊടി ഉയർത്തുകയും കടലിൽ 6 അടി വരെ തിരമാലകൾ രൂപപ്പെടുകയും ചെയ്യുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ ആക്ടിംഗ് ഡയറക്ടർ ധറാർ അൽ-അലി അറിയിച്ചു.

ദിവസാവസാനത്തോടെ കാറ്റിന്റെ ശക്തി കുറയുകയും പൊടിക്കാറ്റ് ക്രമേണ ശമിക്കുമെന്നും അദ്ദേഹം അറിയിച്ചു. പകൽ അതിശക്തമായ ചൂടും രാത്രിയിൽ ചൂട് മുതൽ നേരിയ ചൂടുള്ള കാലാവസ്ഥയുമാണ് പ്രതീക്ഷിക്കുന്നത്.ചൊവ്വാഴ്ച പരമാവധി താപനില 47 മുതൽ 48 ഡിഗ്രി സെൽഷ്യസ് വരെയും കുറഞ്ഞ താപനില 33 മുതൽ 35 ഡിഗ്രി സെൽഷ്യസ് വരെയുമാകുമെന്ന് പ്രവചിച്ചു.കാലാവസ്ഥയിലെ പുതിയ വിവരങ്ങൾ അറിയാൻ കാലാവസ്ഥാ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ്, മൊബൈൽ ആപ്പ്, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എന്നിവ പിന്തുടരണമെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!