HomeCommunityവർഗ്ഗീസ് പോളിന് തനിമ കുവൈത്തിന്റെ സ്നേഹയാത്രയയപ്പ്!

വർഗ്ഗീസ് പോളിന് തനിമ കുവൈത്തിന്റെ സ്നേഹയാത്രയയപ്പ്!

spot_img

കുവൈത്ത്: തനിമ കുവൈത്തിന്റെ സന്തത സഹചാരിയും സംഘടനയുടെ കലാപ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യവുമായ വർഗ്ഗീസ് പോളിന് ഹൃദയസ്പർശിയായ യാത്രയയപ്പ് നൽകി. തനിമയുടെ 2004 മുതൽ വടംവലി ഓപൺ എയർപ്രോഗ്രാമിനും‌ തനിമയുടെ നാടകങ്ങൾക്കും വർഷങ്ങളായി സൗണ്ട് എഞ്ചിനീയറിംഗ് നിർവഹിച്ച വർഗ്ഗീസ് പോളിന്റെ സേവനങ്ങളും സൗഹൃദവും അനുസ്മരിച്ചുകൊണ്ടാണ് ചടങ്ങ് സംഘടിപ്പിച്ചത്.

ആശ്രയ തനിമ കൺവീനർ ജേക്കബ് വർഗീസ് അധ്യക്ഷത വഹിച്ചു. ബാബുജി ബത്തേരി (മുൻ ജനറൽ കൺവീനർ), വിജേഷ് വേലായുധൻ (ജോയിന്റ് കൺവീനർ), മനോജ് മാവേലിക്കര, സിബി വർഗീസ്, സുനിൽ ജോൺ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. തനിമയുടെ നാടകവേദികളിൽ വർഗ്ഗീസ് പോൾ നൽകിയ സൗണ്ട് എഞ്ചിനീയറിംഗ് മികവും ആത്മാർത്ഥ സഹകരണവും ബാബുജി ബത്തേരിയും മനോജ് മാവേലിക്കരയും അനുസ്മരിച്ചു.

എസ്. ജാനകിയമ്മയുടെ അനുസ്മരണാർത്ഥം മാളവിക വിജേഷും മെനീഷ് വാസും ആലപിച്ച ഗാനങ്ങൾ ചടങ്ങിന് സംഗീതസാന്ദ്രത പകർന്നു.തനിമയുടെ ഹാർഡ്കോർ അംഗങ്ങളായ ശിവകുമാർ, അഷ്‌റഫ് ചുരൂട്ട്, മുബാറക്ക്‌ കാമ്പ്രത്ത്‌ എന്നിവർ വർഗ്ഗീസ് പോളിന് ആശംസകൾ അർപ്പിച്ചു. തനിമയുടെ സ്നേഹസന്ദേശം ഡൊമിനിക്ക്‌ ആന്റണി സദസിനു മുന്നിൽ അവതരിപ്പിച്ചു. തനിമയുടെ സ്നേഹാദരവും മെമെന്റോയും കൈമാറി. നാട്ടിലേക്ക്‌ പോകുന്ന വർഗ്ഗീസ്‌ പോളിന്റെ ഭാര്യ ഷീബയും മകൾ വീണയും സന്നിഹിതരായിരുന്നു.തനിമ ഫൈനാൻസ് കൺവീനർ റാണ വർഗീസ് നന്ദി രേഖപ്പെടുത്തി. ഓഫീസ് സെക്രട്ടറി ജിനു കെ. എബ്രഹാം പരിപാടി ഏകോപിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!