കുവൈത്ത് സിറ്റി:സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ നീതു ജോസഫിനെ കേരള അസോസിയേഷൻ കുവൈത്ത് അനുമോദിച്ചു. യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിനിയും കേരള അസോസിയേഷൻ കേന്ദ്ര എക്സിക്യൂട്ടീവ് അംഗം ജോസഫ് കെ. തോമസിന്റെ മകളുമാണ് നീതു.
കേരള അസോസിയേഷൻ കുവൈറ്റ് ജനറൽ കോർഡിനേറ്റർ ശ്രീ0ലാൽ മുരളി നീതുവിന് ഉപഹാരം സമർപ്പിച്ചു. ജനറൽ സെക്രട്ടറി ഷംനാദ് എസ് തോട്ടത്തിൽ പൊന്നാട അണിയിച്ചു. മികച്ച വിജയം നേടി അസോസിയേഷനും പ്രവാസി സമൂഹത്തിനും അഭിമാനമായി മാറിയ നീതുവിനെ ചടങ്ങിൽ പങ്കെടുത്ത കേരള അസോസിയേഷൻ ട്രഷറർ അനിൽ കെ.ജി,ജോയിന്റ് സെക്രട്ടറി അമൃത് സെൻ ,വൈസ് പ്രസിഡന്റ് മഞ്ജു മോഹനൻ , എക്സിക്യൂട്ടീവ് അംഗങ്ങളായ വിനോദ് വലൂപ്പറമ്പിൽ, ബേബി ഔസേപ്പ്, സലിൽ മുഹമ്മദ് ,പ്രഫിൻ ദാസ്, സ്റ്റെല്ലസ് ജോസഫ് തുടങ്ങിയവർ അഭിനന്ദനങ്ങൾ അറിയിച്ചു.



