കുവൈത്ത് : കുവൈത്ത് എട്ടിക്കുളം മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ പുതിയ കമ്മിറ്റി നിലവിൽ വന്നു.കെ. മുഹമ്മൂദ് ( പ്രസിഡന്റ് ) ഹംസ ബാഖവി, ടി. കെ.സലീം ( വൈസ് പ്രസിഡന്റ് ) എൻ.എം കബീർ ( ജനറൽ സെക്രട്ടറി ) എം.എ. കെ. ഖാലിദ്, എൻ. എ.വി സജാസ്,എ.അബ്ദുള്ള ( സെക്രട്ടറിമാർ ) ട്രഷററായി എൻ.എ.വി. മുബഷിർ, അഡ്വൈസറി ബോർഡിലേക്ക് എ. പി. അബ്ദുൽ സലാം കവ്വായി, കെ. മുഹമ്മദ്, ടി. പി.സലീം, പി ആരിഫ് എന്നിവരെയും തെരഞ്ഞെടുത്തു.
പുതിയ വർഷത്തെ പ്രവർത്തക സമിതി അംഗങ്ങളായി മഹ്റൂഫ് എം.പി, നവാസ് ടി.പി, അസദ് എം.കെ.പി, നദീർ, ഷരീഫ് ടി.പി, റാഷിദ് എം. എന്നിവരും ചുമതലയേറ്റു. ജനറൽ സെക്രട്ടറി എൻ.എം. കബീർ സ്വാഗതവും, സെക്രട്ടറി എം.എ.കെ.ഖാലിദ് നന്ദിയും പറഞ്ഞു



