കുവൈത്ത് സിറ്റി: റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും അപകടകരമായ ഡ്രൈവിംഗ് രീതികൾ തടയുന്നതിനുമായി കുവൈത്തിലുടനീളം ഗതാഗത വകുപ്പ് വ്യാപക പരിശോധന നടത്തി. മൊബൈൽ പട്രോളിംഗും റഡാർ സംവിധാനങ്ങളും ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ 2,756 ഗതാഗത നിയമലംഘനങ്ങൾ രേഖപ്പെടുത്തുകയും നിരവധിയാളുകൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തു.
പരിശോധനയുടെ ഭാഗമായി അഞ്ച് നിയമലംഘകരെ തടങ്കലിലാക്കുകയും രണ്ടു പ്രായപൂർത്തിയാകാത്തവരെ ജുവനൈൽ പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു. കൂടാതെ 232 വാഹനങ്ങൾ പിടിച്ചെടുക്കുകയും വിവിധ കേസുകളിൽ തിരയുന്ന 14 വ്യക്തികളെയും 3 വാഹനങ്ങളെയും കസ്റ്റഡിയിലെടുത്ത് ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറുകയും ചെയ്തു.
രേഖപ്പെടുത്തിയ പ്രധാന ലംഘനങ്ങളും നടപടികളും:
1,508 എണ്ണം ഇൻഡിക്കേറ്റർ ഉപയോഗിക്കാതിരുന്നതിന്
940 എണ്ണം ഗതാഗത തടസ്സം സൃഷ്ടിച്ചതിന്
243 എണ്ണം തെറ്റായ രീതിയിൽ ലൈൻ മാറിയതിന്
35 എണ്ണം അമിതവേഗതയ്ക്ക്
30 എണ്ണം നോ-പാർക്കിംഗ് സ്ഥലങ്ങളിൽ വാഹനം നിർത്തിയിട്ടതിന്
232 വാഹനങ്ങൾ പിടിച്ചെടുത്തു
14 പിടികിട്ടാപ്പുള്ളികളെ അറസ്റ്റ് ചെയ്തു.
5 പേരെ തടങ്കലിലാക്കി
3 തിരയുന്ന വാഹനങ്ങൾ പിടിച്ചെടുത്തു
2 പ്രായപൂർത്തിയാകാത്തവരെ ജുവനൈൽ പ്രോസിക്യൂഷനിലേക്ക് അയച്ചു



