HomeGULFയുനെസ്കോ ലോക പൈതൃക പട്ടികയിൽ ഇടം നേടാൻ കുവൈത്ത് ടവേഴ്സ്; നടപടികൾ വേഗത്തിലാക്കാൻ മന്ത്രിതല യോഗം

യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഇടം നേടാൻ കുവൈത്ത് ടവേഴ്സ്; നടപടികൾ വേഗത്തിലാക്കാൻ മന്ത്രിതല യോഗം

spot_img

കുവൈത്ത് സിറ്റി: കുവൈത്തിന്റെ പ്രധാന അടയാളങ്ങളിലൊന്നായ കുവൈത്ത് ടവേഴ്സിനെ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്താനുള്ള നടപടികൾ ഊർജിതമാക്കുന്നു. ഇതിനാവശ്യമായ നാമനിർദേശ രേഖകൾ പൂർത്തിയാക്കുന്നതിനും അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമായി വിവിധ മന്ത്രാലയങ്ങളുടെ സംയുക്ത യോഗം ചേർന്നു.വിദ്യാഭ്യാസ മന്ത്രി എൻജിനീയർ സയ്യിദ് ജലാൽ അൽ തബ്തബായിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ വാർത്താവിനിമയ, വിവരസാങ്കേതികവിദ്യ സഹമന്ത്രിയും ആക്ടിങ് ഇൻഫർമേഷൻ, സാംസ്കാരിക മന്ത്രിയുമായ ഒമർ സൗദ് അൽ ഒമർ, മുനിസിപ്പാലിറ്റി, ഭവനകാര്യ സഹമന്ത്രി എൻജിനീയർ അബ്ദുൽ ലത്തീഫ് അൽ മിഷാരി എന്നിവർ പങ്കെടുത്തു.

കുവൈത്ത് ടവേഴ്സിന്റെ ചരിത്രപരവും സാംസ്കാരികവും വാസ്തുവിദ്യാപരവുമായ പ്രാധാന്യം അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെടുന്നതിനുള്ള നടപടികളാണ് യോഗത്തിൽ പ്രധാനമായും ചർച്ച ചെയ്തത്.നവംബർ 9 മുതൽ 12 വരെ കുവൈത്ത് സന്ദർശിച്ച അന്താരാഷ്ട്ര വിദഗ്ധ സംഘത്തിന്റെ സാന്നിധ്യത്തിലായിരുന്നു ചർച്ചകൾ. യുനെസ്കോ ലോക പൈതൃക കേന്ദ്രത്തിന്റെ പ്രതിനിധി അലസാൻഡ്രോ ബാസ്മോ, അന്താരാഷ്ട്ര സ്മാരക-പൈതൃക സംരക്ഷണ സംഘടനയായ ഇക്കോമോസിന്റെ വിദഗ്ധൻ നിക്കോളാസ് ക്ലാർക്ക് എന്നിവരും യോഗത്തിൽ പങ്കെടുത്തു.

ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തുന്നതിനാവശ്യമായ സാങ്കേതിക പഠനങ്ങൾ, ചരിത്രരേഖകൾ, സംരക്ഷണ പദ്ധതികൾ, മറ്റ് അനുബന്ധ രേഖകൾ എന്നിവ പൂർത്തിയാക്കേണ്ടതിന്റെ ആവശ്യകത യോഗം വിലയിരുത്തി. വിവിധ സർക്കാർ വകുപ്പുകൾ തമ്മിലുള്ള ഏകോപനം ശക്തമാക്കാനും തീരുമാനിച്ചു.കുവൈത്തിന്റെ ആധുനിക വികസനത്തിന്റെയും സാംസ്കാരിക വ്യക്തിത്വത്തിന്റെയും പ്രതീകമായ കുവൈത്ത് ടവേഴ്സിന്റെ തനിമ നിലനിർത്തിക്കൊണ്ട് നഗരവികസന പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകേണ്ടതിന്റെ പ്രാധാന്യവും യോഗത്തിൽ ചർച്ചയായി.ദേശീയ സാംസ്കാരിക, കലാ, സാഹിത്യ കൗൺസിൽ സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് അൽ ജസ്സാർ ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരും ബന്ധപ്പെട്ട വകുപ്പുകളുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.

കഴിഞ്ഞ ഏപ്രിലിൽ നടന്ന യോഗത്തിലും കുവൈത്ത് ടവേഴ്സിനെയും വാട്ടർ ടവേഴ്സിനെയും ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തുന്നതിനുള്ള സാധ്യതകളും നടപടിക്രമങ്ങളും ചർച്ച ചെയ്തിരുന്നു.കുവൈത്തിന്റെ ചരിത്രപ്രധാനമായ നിർമിതികളെ സംരക്ഷിക്കുകയും അവയുടെ സാംസ്കാരിക പ്രാധാന്യം ലോകത്തിന് മുന്നിൽ അവതരിപ്പിക്കുകയും ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം.അതേസമയം, കുവൈത്ത് ടവേഴ്സിന് യുനെസ്കോയുടെ ലോക പൈതൃക പദവി ഇതുവരെ ലഭിച്ചിട്ടില്ല. നാമനിർദേശ നടപടികൾ പൂർത്തിയാക്കുന്നതിനുള്ള ശ്രമങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത്.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!