ബാങ്ക് ഡെബിറ്റ് കാർഡ് ഫീസ് ഉയർത്തി കൊട്ടക് മഹീന്ദ്ര ബാങ്ക്

  • 02/05/2023



സ്വകാര്യ മേഖലാ ബാങ്കായ കൊട്ടക് മഹീന്ദ്ര ബാങ്ക് ഡെബിറ്റ് കാർഡ് ഫീസ് ഉയർത്തി. കൊട്ടക് മഹീന്ദ്രയിലെ എല്ലാ അക്കൗണ്ടുകള്‍ക്കും ഈ ഫീസ് ഈടാക്കും. വാർഷിക ഡെബിറ്റ് ഫീസിൽ 60 രൂപയുടെ വർധനവാണ് വരുത്തിയത്. മെയ് 22 മുതൽ ആയിരിക്കും പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരിക. ഡെബിറ്റ് കാർഡ് നിരക്കുകളിലെ ഏറ്റവും പുതിയ വർദ്ധനയെക്കുറിച്ച് ബാങ്ക് ഉപഭോക്താക്കൾക്ക് മെയിൽ അയച്ചിട്ടുണ്ട്. 

കൊട്ടക് മഹീന്ദ്ര ബാങ്ക് നൽകിയ കണക്കുകൾ പ്രകാരം പ്രതിവർഷം 199 രൂപയും ജിഎസ്ടിയും ഈടാക്കിയാണ് ഈ ഫീസ് ഈടാക്കുന്നത്. 2023 മെയ് 22 മുതൽ 259 രൂപയും ജിഎസ്ടിയും ഈടാക്കും. 

കൊട്ടക് മഹീന്ദ്ര ബാങ്ക് വിവിധ തരത്തിലുള്ള സേവിംഗ്സ് അക്കൗണ്ടുകളും ഡെബിറ്റ് കാർഡുകളും അതുപോലെ തന്നെ അക്കൗണ്ട്, ക്രെഡിറ്റ് ലിമിറ്റ് എന്നിവ വാഗ്ദാനം ചെയ്യുന്നു. 2023 ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരുന്ന ബാങ്ക് നിരക്കുകൾ ഇതാ:

ഉപഭോകതാവ് ബാങ്ക് അക്കൗണ്ടിൽ മിനിമം ബാലൻസ് നിലനിർത്തുന്നതിൽ പരാജയപ്പെട്ടാൽ, ഉൽപ്പന്ന വേരിയന്റിന് അനുസൃതമായി കൊട്ടക് മഹീന്ദ്ര ബാങ്ക് പിഴ ചുമത്തും. ഇതു കുറവ് വരുന്ന തുകയുടെ 6 ശതമാനം വരെ ആകും. ഈയിനത്തിൽ പരമാവധി 500- 600 രൂപ വരെ ഈടാക്കാം. പൊതു സേവനങ്ങൾ, യൂണിവേഴ്സിറ്റി അക്കൗണ്ടുകൾ, പേറോൾ അക്കൗണ്ടുകൾ എന്നിവ ഇതിൽ ഉൾപ്പെടില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സാമ്പത്തികമല്ലാത്ത കാരണങ്ങൾ കൊണ്ട് ചെക്ക് ഇടപാടുകൾ തടസപ്പെട്ടാൽ ഓരോ തവണയും 50 രൂപ പിഴ ഈടാക്കും. നിക്ഷേപിച്ചതോ, നൽകിയതോ ആയ ചെക്കുകൾ മടങ്ങിയാൽ, അങ്ങനെയുള്ള ഓരോ സംഭവത്തിനും 200 രൂപ ് ഫീസ് ഈടാക്കും സ്റ്റാൻഡിംഗ് നിർദ്ദേശങ്ങൾ അവഗണിച്ചാൽ, ഇത്തരം ഓരോ കേസിനും 200 രൂപ നിരക്ക് ഈടാക്കും.

Related Articles