വാട്‌സാപ്പിലൂടെയും സേവനം ലഭ്യമാകും; പുത്തന്‍ തുടക്കവുമായി ഐഡിബിഐ ബാങ്ക്

  • 17/10/2020


ഉപയോക്താക്കള്‍ക്ക് വാട്‌സാപ്പ് വഴിയും സേവനങ്ങള്‍ നല്‍കി പുതിയൊരു മാറ്റത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് ഐഡിബിഐ ബാങ്ക്. ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യപ്രധമായ സേവനങ്ങള്‍ നല്‍കുന്ന എന്ന ലക്ഷ്യത്തോടെയാണ് ഐഡിബിഐ ബാങ്ക് സേവനങ്ങള്‍ വാട്‌സാപ്പ് വഴിയും ലഭ്യമാക്കുന്നത്. ഉപഭോക്താക്കളുടെ വാട്‌സാപ്പ് നമ്പറുകള്‍ വെരിഫൈ ചെയ്തതിനുശേഷമായിരിക്കും സേവനങ്ങള്‍ ലഭ്യമാക്കുക. 

അക്കൗണ്ടിലെ ബാലന്‍സ്, അവസാനത്തെ അഞ്ച് ട്രാന്‍സാക്ഷന്‍, ചെക്ക് ബുക്കിനുള്ള അപേക്ഷ, ഇമെയില്‍ സ്റ്റേറ്റ്‌മെന്റ്, പലിശ നിരക്കുകള്‍ എന്നിവയായിരിക്കും വാട്‌സാപ്പ് വഴി  അറിയാന്‍ സാധിക്കുക. ഐഡിബിഐ ബാങ്കിന്റെ അടുത്തുള്ള ശാഖയെക്കുറിച്ചും എടിഎം സെന്ററിനെക്കുറിച്ചും ഉപയോക്താവിന് ഇതിലൂടെ വിവരങ്ങള്‍ ലഭ്യമാകും.

Related Articles