വരുമാനമില്ല, ടാക്‌സ് ഒഴിവാക്കണമെന്ന ഹര്‍ജിയുമായി ഹൈക്കോടതിയില്‍; തന്റെ നടപടി തെറ്റായിപ്പോയെന്ന് രജനീകാന്ത്

  • 16/10/2020

വസ്തു നികുതി ഒഴിവാക്കണം എന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ച തന്റെ നടപടി തെറ്റായിപ്പോയെന്ന് തമിഴ് സൂപ്പര്‍ താരം രജനീകാന്ത്. ലോക്ക്ഡൗണ്‍ കാലത്തെ കോടമ്പാക്കത്ത് തന്റെ ഉടമസ്ഥതയിലുള്ള രാഘവേന്ദ്ര കല്യാണ മണ്ഡപത്തിന്റെ വസ്തു നികുതി ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ടായിരുന്നു രജനീകാന്ത് കോടതിയെ സമീപിച്ചത്. രജനീകാന്തിന്റെ ഹര്‍ജിയില്‍ മദ്രാസ് ഹൈക്കോടതി താക്കീത് നല്‍കിയിരുന്നു. തുടര്‍ന്ന് അദ്ദേഹം ഹര്‍ജി പിന്‍വലിക്കുകയായിരുന്നു. 

മാര്‍ച്ച് മുതല്‍ ഓഗസ്റ്റ് വരെയുള്ള വസ്തു നികുതി കുടിശ്ശികയായി 6.5 ലക്ഷം രൂപ അടയ്ക്കണം എന്ന് ചെന്നൈ കോര്‍പ്പറേഷനാണ് രജനീകാന്തിന് നോട്ടീസ് നല്‍കയിത്. ഇതിനായ് കോര്‍പ്പറേഷനെയായിരുന്നു സമീപിക്കേണ്ടിയിരുന്നത്. എന്നാല്‍ കോടതിയെ സമീപിച്ച നടപടി തെറ്റായിപോയി എന്നാണ് നികുതി അടച്ചതിനുശേഷം ട്വിറ്ററിലൂടെ താരം പറഞ്ഞത്. അനുഭവമാണ് പാഠം എന്നും രജനീകാന്ത് തന്റെ ട്വീറ്റില്‍ പറയുന്നു.

Related Articles