ശവപ്പെട്ടി നിര്‍മ്മാണം നടത്തുന്ന ജോഷ്വാ ഹുത്തഗാലുഗ് എന്ന യുവാവിനെ ഭാഗ്യം തേടിയെത്തിയത് ഉല്‍ക്കയിലൂടെ. ഇന്തോനേഷ്യയിലെ സുമാത്രയിലാണ് സംഭവം നടന്നത്. വീടിന് മുകളില്‍ ഒരു ഉല്‍ക്കാശില വീണതോടെയാണ് യുവാവിന്റെ ജീവിതവും രക്ഷപ്പെട്ടു. 2.1 ഭാരമുള്ള ഉല്‍ക്കയാണ് വീണത്. ഇത് വിറ്റപ്പോള്‍ ലഭിച്ചതാകട്ടെ ഏതാണ്ട് 9.8 കോടിയോളം രൂപയാണ്. കഴിഞ്ഞ ഓഗസ്റ്റിലാണ് ജോഷ്വാ ഹുത്തഗാലുഗിന്റെ വീടിന് മുകളില്‍ ഉല്‍ക്കശില പതിച്ചത്. ഇവയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ യുവാവ് പങ്കുവച്ചതോടെ നിരവധിയാളുകള്‍ ഉല്‍ക്കയുടെ ഭാഗങ്ങള്‍ വില നല്‍കി വാങ്ങാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. ഉല്‍ക്ക അപ്പോള്‍ തന്നെ വിറ്റിരുന്നവെങ്കിലും ഇപ്പോഴാണ് യുവാവ് ഇതിന് ലഭിച്ച തുകയെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ചത്
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?