മാർച്ച് 31 അവസാന തിയ്യതി: ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പ്രവാസികളുടെ പാൻ കാർഡ് അസാധുവാകുമോ?

  • 14/03/2023



ദോഹ: മാര്‍ച്ച് 31നകം പാന്‍കാര്‍ഡും ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ 2023 ഏപ്രില്‍ 1 മുതല്‍ പാന്‍കാര്‍ഡ് അസാധുവാകും. അതേസമയം ആദായ നികുതി നിയമപ്രകാരം പ്രവാസികള്‍ക്ക് ഈ നിയമം ബാധകമല്ല. വിദേശത്ത് താമസിക്കുകയോ ജോലി ചെയ്യുകയോ ചെയ്യുന്ന പ്രവാസികളാണ് ഒഴിവാക്കപ്പെട്ട വിഭാഗത്തിലാണുള്ളത്. 

1961ലെ ആദായനികുതി നിയമം അനുസരിച്ച് പ്രവാസികള്‍, ഇന്ത്യന്‍ പൗരന്മാരല്ലാത്തവര്‍, എണ്‍പത് വയസ്സ് പൂര്‍ത്തിയായവര്‍, അസം, മേഘാലയ, ജമ്മു കാശ്മീര്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവര്‍ എന്നിവരെയാണ് ഈ നിബന്ധനകളില്‍ നിന്ന് ഒഴുവാക്കിയിരിക്കുന്നത്.

മാര്‍ച്ച് 31നകം പാന്‍കാര്‍ഡ് ബന്ധിപ്പിച്ചില്ലെങ്കില്‍ പിഴ നല്‍കേണ്ടിവരും. 2023 ഏപ്രില്‍ 1നും ജൂണ്‍ 30നും ഇടയില്‍ പാന്‍ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ 500 രൂപ പിഴ അടയ്ക്കണം. 2023 ജൂലെ 1നും 2023 മാര്‍ച്ച് 31നും ഇടയിലാണ് പാന്‍കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യുന്നതെങ്കില്‍ 1,000 രൂപ പിഴ അടക്കേണ്ടതായി വരും.

Related Articles