കുവൈത്ത് പാസ്‌പോർട്ടിന് അറബ് ലോകത്ത് മൂന്നാം സ്ഥാനം: ലോക റാങ്കിംഗിൽ 50-ാമത്, 100 രാജ്യങ്ങളിലേക്ക് പ്രവേശനം

  • 26/07/2025



കുവൈത്ത് സിറ്റി: ഹെൻലി പാസ്‌പോർട്ട് സൂചികയുടെ ഏറ്റവും പുതിയ ത്രൈമാസ അപ്‌ഡേറ്റ് പ്രകാരം, ഏറ്റവും ശക്തമായ അറബ് പാസ്‌പോർട്ടുകളിൽ കുവൈത്ത് പാസ്‌പോർട്ട് മൂന്നാം സ്ഥാനത്തെത്തി. പുതിയ അപ്‌ഡേറ്റ് അനുസരിച്ച്, കുവൈത്ത് പാസ്‌പോർട്ട് ആഗോളതലത്തിൽ 50-ാം സ്ഥാനത്താണ്. ഈ പാസ്‌പോർട്ട് കൈവശമുള്ളവർക്ക് മുൻകൂർ വിസയില്ലാതെ 100 രാജ്യങ്ങളിലേക്ക് പ്രവേശനം ലഭിക്കും. യു.എ.ഇ. പാസ്‌പോർട്ടാണ് അറബ് ലോകത്ത് ഒന്നാം സ്ഥാനത്ത്. യു.എ.ഇ. പാസ്‌പോർട്ടുള്ളവർക്ക് മുൻകൂർ വിസയില്ലാതെ 184 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ സാധിക്കും.

ഗൾഫ് സഹകരണ കൗൺസിൽ (GCC) രാജ്യങ്ങൾ അറബ് രാജ്യങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചു. ഖത്തർ അറബ് ലോകത്ത് രണ്ടാം സ്ഥാനത്തും ആഗോളതലത്തിൽ 47-ാം സ്ഥാനത്തും എത്തി. ഖത്തർ പാസ്‌പോർട്ട് ഉപയോഗിച്ച് 112 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാം. ഇതിന് പിന്നിലാണ് കുവൈത്ത് മൂന്നാം സ്ഥാനത്ത്. സൗദി അറേബ്യ അറബ് ലോകത്ത് നാലാം സ്ഥാനത്താണ്, 91 രാജ്യങ്ങളിലേക്ക് വിസയില്ലാതെ പ്രവേശനം ലഭിക്കും. ബഹ്‌റൈൻ അഞ്ചാം സ്ഥാനത്തും, 90 രാജ്യങ്ങളിലേക്ക് വിസയില്ലാതെ പ്രവേശനം നൽകുന്നു.

Related News