കനത്ത മഴ; ഡാമുകളില്‍ ജലനിര‍പ്പ് ഉയരുന്നു; ഷോളയാറില്‍ സ്പില്‍വേ ഷട്ടര്‍ ഉയര്‍ത്തി

  • 25/07/2025

മലയോര മേഖലയില്‍ മഴ കനത്തതോടെ ഡാമുകളിലെ ജലനിരപ്പ് ഉയര്‍ന്നു. ഷോളയാര്‍ ഡാമില്‍ 96ശതമാനം വെള്ളം നിറഞ്ഞു. ഷോളയാര്‍ ഡാമിന്‍റെ സ്പില്‍വേ ഷട്ടര്‍ അരയടി ഉയര്‍ത്തി.

ജലവിതാനം ഉയര്‍ന്ന സാഹചര്യത്തില്‍ പെരിങ്ങല്‍കുത്ത് ഡാമിന്റെ സ്ലൂവീസ് വാല്‍വും തുറന്നിട്ടുണ്ട്. ഇതോടെ ചാലക്കുടി പുഴയിലും ജലനിരപ്പ് ഉയര്‍ന്നു. പുഴയില്‍ നിലവില്‍ മൂന്നര മീറ്ററാണ് വെള്ളം.

പുഴയോരവാസികള്‍ ജാഗ്രത പുലര്‍ത്താനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവിലത്തെ സാഹചര്യത്തില്‍ ആശങ്കയില്ലെന്നും അധികൃതര്‍ അറിയിച്ചു.

Related News