ഇന്ത്യൻ മാമ്പഴ വിപണനം ലക്ഷ്യമിട്ട് ബയർ-സെല്ലർ മീറ്റ് സംഘടിപ്പിച്ചു

  • 26/07/2025



കുവൈത്ത് സിറ്റി: ഇന്ത്യയും കുവൈത്തും തമ്മിലുള്ള വ്യാപാര ബന്ധം, പ്രത്യേകിച്ച് കാർഷിക-ഭക്ഷ്യ മേഖലയിൽ, കൂടുതൽ ശക്തിപ്പെടുത്താൻ നടപടികൾ. ഇതിന്‍റെ ഭാഗമായി കുവൈത്തിലെ ഇന്ത്യൻ എംബസിയും അഗ്രികൾച്ചറൽ & പ്രോസസ്ഡ് ഫുഡ് പ്രൊഡക്ട്സ് എക്സ്പോർട്ട് ഡെവലപ്‌മെന്റ് അതോറിറ്റിയും (APEDA) സംയുക്തമായി ഇന്ത്യൻ മാമ്പഴങ്ങളെയും മറ്റ് കാർഷിക ഉൽപ്പന്നങ്ങളെയും കേന്ദ്രീകരിച്ച് ഒരു ബയർ-സെല്ലർ മീറ്റ് സംഘടിപ്പിച്ചു. കുവൈത്ത് ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയിൽ (KCCI) വെച്ചായിരുന്നു പരിപാടി.

APEDA-യുടെ നേതൃത്വത്തിൽ ഇന്ത്യൻ കയറ്റുമതിക്കാരുടെ പത്തംഗ സംഘം കുവൈത്ത് സന്ദർശിച്ചു. ഇത് ബിസിനസ് സാധ്യതകൾ കണ്ടെത്താനും ഇന്ത്യൻ കാർഷിക ഉൽപ്പന്നങ്ങളുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതായിരുന്നു. കുവൈത്തിലെ ഇന്ത്യൻ അംബാസഡറും KCCI ഡയറക്ടർ ജനറലും ചേർന്ന് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ പ്രമുഖ കുവൈത്തി ഇറക്കുമതിക്കാർ, വിതരണക്കാർ, പ്രമുഖ ഹൈപ്പർമാർക്കറ്റുകളുടെ പ്രതിനിധികൾ എന്നിവർ ആവേശകരമായി പങ്കെടുത്തു.

കുവൈത്തിന്‍റെ പ്രധാന വ്യാപാര പങ്കാളികളിൽ ഒന്നാണ് ഇന്ത്യയെന്നും കാർഷിക-ഭക്ഷ്യ മേഖല ഇതിൽ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്ന് അംബാസഡര്‍ പറഞ്ഞു. കഴിഞ്ഞ വർഷം ഏകദേശം 3 ദശലക്ഷം യുഎസ് ഡോളർ മൂല്യമുള്ള ഇറക്കുമതിയുമായി ഇന്ത്യൻ മാമ്പഴ കയറ്റുമതിയുടെ പ്രധാന അഞ്ച് ലക്ഷ്യസ്ഥാനങ്ങളിൽ ഒന്നാണ് കുവൈത്തെന്നും അദ്ദേഹം പറഞ്ഞു.

Related News