സൗമ്യ വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞിരുന്ന ഗോവിന്ദച്ചാമി ജയില്‍ ചാടാന്‍ നടത്തിയത് വന്‍ ആസൂത്രണം. ജയില്‍ ചാടി പിടിക്കപ്പെട്ടതിന് പിന്നാലെ പൊലീസിന് നല്‍കിയ മൊഴിയില്‍ ഉള്‍പ്പെടെ ഇക്കാര്യം പരാമര്‍ശിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു വര്‍ഷത്തോളമായി ജയില്‍ ചാട്ടാനുള്ള പ്രവര്‍ത്തനങ്ങള്‍ ഗോവിന്ദച്ചാമി ചെയ്തിരുന്നു എന്നാണ് വിവരം. ഇതിനായി പലതവണ ഉദ്യോഗസ്ഥരുടെ കരുതല്‍ ഉള്‍പ്പെടെ ഇയാള്‍ പരിശോധിച്ചിരുന്നു.
ശിക്ഷയില്‍ ഇളവ് കിട്ടില്ലെവന്ന് കണ്ടതോടെയാണ് ഗോവിന്ദച്ചാമി ജയില്‍ ചാടാന്‍ പദ്ധതി ആസൂത്രണം ചെയ്തത്. വാര്‍ഡന്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ പലപ്പോഴും അശ്രദ്ധമായി കാര്യങ്ങള്‍ കൈകാര്യം ചെയ്തത് അഴിമുറിയ്ക്കാന്‍ ഉള്‍പ്പെടെ സഹായകരമായി. ഉദ്യോഗസ്ഥറുടെ ശ്രദ്ധ പരിശോധിക്കാന്‍ സെല്ലില്‍ നിന്നും ഗ്ലാസും പേപ്പറും ഉള്‍പ്പെടെ വലിച്ചെറിഞ്ഞിരുന്നു എന്നും റിപ്പോര്‍ട്ടുകള്‍ ഗോവിന്ദച്ചാമിയുടെ മൊഴിയിലുണ്ടെവന്നാണ് സൂചനകള്‍.
ഗോവിന്ദച്ചാമിയെ പിടികൂടി ചോദ്യം ചെയ്ത ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച വിവരങ്ങളിലും ഇയാളുടെ ആസുത്രണം സംബന്ധിച്ച് സൂചനകള്‍ നല്‍കുന്നുണ്ട്. രക്ഷപ്പെടുന്നതിന് ഏകദേശം 20 ദിവസം മുമ്ബാണ് ഗോവിന്ദച്ചാമി കമ്ബികള്‍ മുറിക്കാന്‍ തുടങ്ങിയതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. മഴ പെയ്ത സമയത്തായിരുന്നു കമ്ബി അറുക്കാന്‍ ശ്രമിച്ചത്. ശബ്ദം പുറത്തറിയാതിരിക്കാന്‍ ആയിരുന്നു ഇത്. പരിശോധനയില്‍ കേടുപാടുകള്‍ ശ്രദ്ധയില്‍പെടാതിരിക്കാന്‍ കമ്ബികള്‍ ഭാഗികമായി മാത്രമാണ് മുറിച്ചുവച്ചത്. രക്ഷപ്പെട്ട ദിവസം മാത്രമാണ് ബാക്കിഭാഗം മുറിച്ച് കമ്ബി വളച്ച് പുറത്ത് കടന്നത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?