ജപ്പാനെ മറികടക്കും; 2050ല്‍ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുമെന്ന് റിപ്പോര്‍ട്ട്

  • 11/10/2020

2050 ഓടെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ  സാമ്പത്തിക ശക്തിയായി ഉയരുമെന്ന് റിപ്പോര്‍ട്ട്.  മെഡിക്കല്‍ മാഗസിന്‍ ലാന്‍സെറ്റാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യ ജപ്പാനെ പിന്നിലാക്കും എന്നും 2100 വരെ ഇന്ത്യ മൂന്നാം സ്ഥാനത്ത് തുടരും എന്നും  റിപ്പോര്‍ട്ട് പറയുന്നു. അമേരിക്കയും ചൈനയും ആയിരിക്കും ആദ്യത്തെ രണ്ട് സാമ്പത്തിക ശക്തികള്‍. 

കൊറോണ മൂലം വലിയ രീതിയിലുള്ള സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഇന്ത്യയ്ക്ക് വലിയ ആശ്വാസമാണ് ലാന്‍സെറ്റിന്റെ റിപ്പോര്‍ട്ട്. 2047 ഓടെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്ന് നേരത്തെ തന്നെ നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാറും പറഞ്ഞിരുന്നു.


Related Articles