വിദേശത്തേയ്ക്ക് ജോലിക്കായി പോകുന്ന എല്ലാ പ്രവാസികള്‍ക്കും ഒരു എന്‍ആര്‍ഒ അക്കൗണ്ടും എന്‍ആര്‍ഇ അക്കൗണ്ടും നിര്‍ബന്ധമാണ്. ഈ അക്കൗണ്ടുകള്‍ ഉപയോഗിച്ച് മാത്രമേ ഇവര്‍ക്ക് പണമിടപാടുകള്‍ നടത്താന്‍ കഴിയൂ. അല്ലാത്തപക്ഷം നടത്തുന്ന പണമിടപാടുകള്‍ നിയമലംഘനമാണ്. അതുപോലെ പ്രവാസികള്‍ക്ക് മാത്രമേ ഇത്തരം അക്കൗണ്ട് എടുക്കാന്‍ സാധിക്കുകയുള്ളൂ. 182 ദിവസത്തില്‍ താഴെ മാത്രമേ ഒരു വ്യക്തി ഇന്ത്യയില്‍ താമസിക്കുന്നുള്ളൂ എങ്കിലും അയാളെ പ്രവാസി ആയിട്ടാണ് കണക്കാക്കുക. അതായത്, ഇന്ത്യന്‍ ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ്റ് ആക്ട് പ്രകാരം ജോലിക്കോ ബിസിനസിനോ ആയി ഒരു നിശ്ചിത കാലയളവില്‍ കൂടുതല്‍ ഇന്ത്യക്കു വെളിയില്‍ താമസിക്കുന്നവരെ പ്രവാസികളായാണ് പരിഗണിക്കുന്നത്.ലോകത്ത് എവിടെ നിന്നു വേണമെങ്കിലും സാമ്പത്തിക ഇടപാടുകള്‍ നടത്താം എന്നതാണ് ഈ അക്കൗണ്ടിന്റെ വലിയ പ്രത്യേകത. വിദേശത്ത് പോകും മുന്‍പ് നിലവിലുള്ള അക്കൗണ്ട് എന്‍.ആര്‍.ഒ ആക്കാം. മാത്രമല്ല സാമ്പത്തിക ഇടപാടുകള്‍ക്ക് ചാര്‍ജുകള്‍ നല്‍കേണ്ടതില്ല. പേയ്‌മെന്റുകള്‍ നടത്തുന്നതിനായാണ് ഈ അക്കൗണ്ട് കൂടുതലായി ഉപയോഗിക്കുന്നത്. നാട്ടിലുള്ള ഭാര്യ/ ഭര്‍ത്താവ്, മാതാപിതാക്കള്‍ ഇവരുമായി ചേര്‍ന്ന് ജോയിന്റ് അക്കൗണ്ടും ആരംഭിക്കാനാകും. നാട്ടിലെ വരുമാനം ഈ അക്കൗണ്ടിലൂടെ മാനേജ് ചെയ്യാം. ഇത്തരം അക്കൗണ്ടുകള്‍ക്ക് നികുതി ബാധകമാണ്. റിസ്‌ക് ഇല്ല.എന്നാൽ, ആദായ നികുതി നിയമ പ്രകാരം നികുതി നല്‍കേണ്ടതില്ല എന്നതാണ് എന്‍ആര്‍ഇ അക്കൗണ്ടുകളുടെ പ്രത്യേകത. അക്കൗണ്ടിലുള്ള പണത്തിന് ഇന്‍കം ടാക്‌സോ വെല്‍ത്ത് ടാക്‌സോ നല്‍കേണ്ടതില്ല. വിദേശ കറന്‍സി നിക്ഷേപിക്കുന്നതിന് ആവശ്യമായ അക്കൗണ്ട് ആണ് എന്‍ആര്‍ഇ അക്കൗണ്ട്. വിദേശത്ത് നിന്നും സമ്പാദിക്കുന്ന പണം നാട്ടിലേക്ക് അയക്കാനും ഈ അക്കൗണ്ട് ഉപയോഗിക്കാം. തുക ഇന്ത്യന്‍ കറന്‍സിയായി പിന്‍വലിക്കാം. ഒരു വ്യക്തിക്ക് ഒറ്റയ്‌ക്കോ ജോയിന്റായോ എന്‍ആര്‍ഇ അക്കൗണ്ട് തുറക്കാവുന്നതാണ്. റിസ്‌ക് ഉണ്ട്.ഈ രണ്ട് അക്കൗണ്ടുകള്‍ കൂടാതെ എഫ്.സി.എന്‍.ആര്‍ എന്നൊരു അക്കൗണ്ട് ഉണ്ട്. ഇത് സാധാരണക്കാരന് ആവശ്യമില്ല. ഇതില്‍ സ്ഥിര നിക്ഷേപം മാത്രമേ പറ്റുകയുള്ളൂ. അതും വിദേശ കറന്‍സിയില്‍. ഇന്ത്യന്‍ രൂപയില്‍ പറ്റില്ല. അതിനാല്‍ ആവശ്യമുള്ളവര്‍ മാത്രം ഇത്തരം അക്കൗണ്ടുകള്‍ തിരഞ്ഞെടുക്കുക.ജോലിക്കായി വിദേശത്തേക്കു പോവുകയാണെങ്കില്‍ ഈ വിവരം നിങ്ങളുടെ ബാങ്കിനെ അറിയിക്കേണ്ടതാണ്. അക്കൗണ്ട് മാറ്റുന്നതിനുള്ള നടപടിക്രമങ്ങളില്‍ ബാങ്ക് നിങ്ങളെ സഹായിക്കും.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?