പുതിയ മേഖലയിലേക്കും കൈകടത്തി ആകാശ് അംബാനി: മുകേഷ് അംബാനിയുടെ തീരുമാനങ്ങൾ ശരിയായിരുന്നുവെന്ന് സൂചന

  • 28/06/2023




ഇന്ത്യയിലെ ഏറ്റവും ധനികനായ വ്യക്തിയാണ് റിലയൻസ് സാമ്രാജ്യത്തിന്റെ ഉടമയായ മുകേഷ് അംബാനി. ഈ വർഷമാണ് മുകേഷ് അംബാനി റിലയൻസിൽ തലമുറമാറ്റം കൊണ്ടുവന്നത്. മക്കളയ ആകാശിനും ഇഷയ്ക്കും അനന്തിനും ചുമതലകൾ കൈമാറിയിരുന്നു. മൂത്ത മകൻ ആകാശ് അംബാനി റിലയൻസ് ജിയോയുടെ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു, ഇരട്ട സഹോദരി ഇഷ അംബാനി റിലയൻസിന്റെ റീട്ടെയിൽ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നു, ഇളയവൻ അനന്ത് അംബാനി എനർജി യൂണിറ്റ് മേധാവിയും.  

മുകേഷ് അംബാനിയുടെ തീരുമാനങ്ങൾ ശരിയായിരുന്നുവെന്ന സൂചനകളാണ് റിലയൻസിന്റെ വളർച്ചയിൽ നിന്നും അനുമാനിക്കാനാകുന്നത്. റിലയൻസ് ജിയോ ഇൻഫോകോമിന്റെ ചെയർമാനായ മുകേഷ് അംബാനിയുടെ മൂത്ത മകൻ ആകാശ് അംബാനി ഇപ്പോൾ ജിയോ ഫിനാൻഷ്യൽ സർവീസസുമായി ഉപഭോക്തൃ ധനകാര്യ മേഖലയിലേക്കും ഒരു കൈ നോക്കാനിറങ്ങുകകയാണ്. 

റിപ്പോർട്ടുകൾ പ്രകാരം, റിലയൻസ് ഡിജിറ്റലിന്റെ ചില തിരഞ്ഞെടുത്ത ഔട്ട്‌ലെറ്റുകളിൽ പൈലറ്റ് പ്രോജക്റ്റ് രീതിയിൽ പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി. ഈ വർഷം അവസാനം കമ്പനി ജിയോ ഫിനാൻഷ്യൽ സർവീസസ് ആരംഭിക്കുമെന്നാണ് പ്രതീക്ഷ.  റിലയൻസ് ജിയോ ഡയറക്ടർ സ്ഥാനത്ത് നിന്ന് മുകേഷ് അംബാനി രാജിവച്ചതിന് പിന്നാലെയാണ് ആകാശ് അംബാനിയെ പുതിയ ചെയർമാനായി നിയമിച്ചത്.

റിലയൻസ് ജിയോ ആരംഭിച്ച പൈലറ്റ് പ്രോജക്ടിന് കീഴിൽ, ഉപഭോക്താക്കൾക്ക് ഇഎംഐ അടിസ്ഥാനത്തിൽ ഉൽപ്പന്നങ്ങൾ വാങ്ങാനുള്ള ഓപ്ഷൻ ലഭിക്കും. ജിയോ ഫിനാൻഷ്യൽ സർവീസസിന്റെ ആരംഭം ബജാജ് ഫിൻസെർവ്, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ വിപണിയിലെ ശക്തർക്ക് നേരിട്ടുള്ള മത്സരം തന്നെ സൃഷ്ടിക്കും.

റിപ്പോർട്ട് അനുസരിച്ച്, ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി നിരവധി ഓഫറുകൾ നൽകാനാണ് ജിയോയുടെ പദ്ധതി, ഇത് ആത്യന്തികമായി റിലയൻസ് റീട്ടെയിൽ ബിസിനസ് മാർജിനുകൾ വർദ്ധിപ്പിക്കാൻ സഹായിക്കും. മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിയാണ് റിലയൻസ് റീട്ടെയിലിന് നേതൃത്വം നൽകുന്നത്.

Related Articles