എല്ലാ മാസവും 10,000 രൂപ ലഭിക്കാവുന്ന സ്കീമുമായി എസ് ബി ഐ. ഭാവി സുരക്ഷിതമാക്കാൻ ലാഭം ലഭിക്കുന്ന ബിസിനസുകളിൽ പണം നിക്ഷേപിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ നമ്മുടെ അശ്രദ്ധകൊണ്ടോ അല്ലാതെയോ പല തട്ടിപ്പുകളിലും ചെന്ന് പെടാറുണ്ട്. പണവുംചിലർക്ക് നഷ്ട്ടപെടാറുണ്ട്.അതില്നിന്നെലാം വ്യത്യസ്തമായി ഒരു നല്ല ഓഫറുമായാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നമ്മളിലേയ്ക് എത്തുന്നത്. താങ്കളുടെ കൈയിൽ പണമുണ്ടെങ്കിൽ തീർച്ചയായും ഇൻവെസ്റ്റ് ചെയ്യുന്നതിനെ പറ്റി ആലോചിക്കാവുന്ന ഒരു പദ്ധതിയാണ് ഇത്. എസ്ബിഐയുടെ ആന്യുയ്റ്റി സ്കീം അനുസരിച്ച് നിശ്ചിത സമയത്തിന് ശേഷം താങ്കൾക്ക് ഒരു സംഖ്യ ലാഭമായും ലഭിക്കും.മികച്ച എസ്ബിഐ സ്കീംസ്റ്റേറ്റ് ബാങ്കിന്റെ ഈ സ്കീം 36, 60, 84 അല്ലെങ്കിൽ 120 മാസക്കാലത്തേക്കാണ് നിർണയിച്ചിട്ടുള്ളത്. നിശ്ചയിക്കപ്പെട്ട മാസക്കാലത്തേക്ക് തുടക്കം മുതൽ തന്നെയുള്ള നിരക്കിൽ കൃത്യമായി പലിശ ലഭിക്കും. ഉദാഹരണത്തിന് താങ്കൾ അഞ്ചു വർഷത്തേക്ക് പണം ഡെപ്പോസിറ്റ് ചെയ്യുകയാണെങ്കിൽ അഞ്ചു വർഷത്തേക്കുള്ള പലിശ ലഭിക്കും. എല്ലാവർക്കും ഈ സ്കീമിന്റെ ഭാഗമാവാൻ സാധിക്കുന്നതാണ്.പ്രതിമാസം 10,000 രൂപ കിട്ടാൻ എന്തു ചെയ്യണംപ്രതിമാസം 10,000 രൂപ ലഭിക്കാൻ ഒരാൾക്ക് 5,07,964 യാണ് ഇൻവെസ്റ്റ് ചെയ്യേണ്ടി വരിക. ഈ തുകയുടെ ഏഴു ശതമാനം പലിശ, അഥവാ എല്ലാ മാസവും പതിനായിരം രൂപ ലാഭമായി ലഭിക്കും. താങ്കളുടെ കൈയിൽ അഞ്ചു ലക്ഷം രൂപയുണ്ട്, താങ്കൾ ഭാവിയിൽ ഒരു നിശ്ചിത സംഖ്യ അധിക വരുമാനമായി ലഭിക്കാ9 ആഗ്രഹിക്കുന്നുമുണ്ടെങ്കിൽ താങ്കൾക്ക് ഇതിലും വലിയ ഓപ്ഷൻ വേറെയില്ല.ഇൻവെസ്റ്റ് ചെയ്യാനുള്ള നിയമങ്ങൾഎസ്ബിഐയുടെ ആന്യുയിറ്റി സ്കീമിൽ മിനിമം 1,000 രൂപ ഡെപ്പോസിറ്റ് ചെയ്യാം. മാക്സിമം എത്ര സംഖ്യ എന്നതിന് കണക്കില്ല. എന്നാൽ സ്കീമിൽ ഇൻവെസ്റ്റ് ചെയ്തവർക്ക് നിശ്ചയിച്ച സമയത്തിനു ശേഷം മാത്രമേ പലിശ ലഭിക്കുകയൂള്ളൂ. ഭാവി സുരക്ഷിതമാക്കുക എന്നുദ്ദേശിച്ചു പണം നിക്ഷേപിക്കുന്നവർക്കാണ് ഈ സ്കീം കൂടുതൽ അനുയോജ്യം. മധ്യ വർഗക്കാർ, അഥവാ, പെട്ടെന്ന് പണം ഉണ്ടാക്കാൻ ഉദ്ദേശിക്കുന്നവർക്ക് ഇതിലും നല്ല വേറെ സ്കീം കിട്ടിയേക്കാം.റെക്കറിംഗ് ഡെപ്പോസിറ്റ്പൊതുവേ, മധ്യ വർഗക്കാരുടെ കൈയിൽ വലിയ തുക ഉണ്ടാവാറില്ലല്ലോ. അതുകൊണ്ടു തന്നെ ഇത്തരം ആളുകൾ കൂടുതലായും റെക്കറിംഗ് ഡെപ്പോസിറ്റ് അഥവാ (ആർഡി) സ്കീമിൽ ഇ9വെസ്റ്റ് ചെയ്യാറാണ് പതിവ്. ചെറിയ സേവിംഗ്സായി പണം നിക്ഷേപിക്കുകയും ശേഷം പലിശ കൂട്ടി പണം തിരിച്ചെടുക്കുകയും ചെയ്യുന്ന രീതിയാണിത്. സാധാരണക്കാർക്കിടയിൽ ഈ സ്കീം ആണ് വ്യാപകം.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?