ആരാധകർക്ക് സന്തോഷവാർത്ത: 'മാവീരന്റെ' പുതിയ അപ്‍ഡേറ്റ് ഇതാ

  • 10/06/2023

 വിജയത്തുടര്‍ച്ചയാല്‍ തമിഴകത്ത് ശ്രദ്ധയാകര്‍ഷിച്ചുകൊണ്ടിരിക്കുന്ന ഒരു താരമാണ് ശിവകാര്‍ത്തികേയൻ. മഡോണി അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രം 'മാവീരനാ'ണ് ശിവകാര്‍ത്തികേയന്റേതായി ഇനി റിലീസ് ചെയ്യാനുള്ളത്. മഡോണി അശ്വിന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. 'മാവീരന്റെ' ഒരു അപ്‍ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്.

'മാവീരന്റെ' ഓഡിയോ ലോഞ്ച് വിപുലമായ രീതിയില്‍ സായ്‍റാം എഞ്ചിനീയറിംഗ് കോളേജില്‍ ജൂലിന് രണ്ടിന് നടക്കും എന്നാണ് റിപ്പോര്‍ട്ട്. ശിവകാര്‍ത്തികേയൻ നായകനാകുന്ന 'മാവീരൻ' എന്ന പുതിയ ചിത്രം തമിഴ്‍നാട്ടില്‍ വിതരണം ചെയ്യുക ഉദയ‍നിധി സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ള റെഡ്‍ ജിയാന്റ് മൂവീസ് ആണ്. വിധു അയ്യണ്ണയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ഡബ്ബിംഗ് പൂര്‍ത്തിയാക്കിയെന്നാണ് ശിവകാര്‍ത്തികേയൻ അറിയിച്ചിരുന്നു

'മാവീരൻ' ജൂലൈ 14ന് ആണ് തിയറ്ററുകളില്‍ എത്തുകയെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആമസോണ്‍ പ്രൈം വീഡിയോയാണ് ശിവകാര്‍ത്തികേയൻ ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് സ്വന്തമാക്കിയിരിക്കുന്നത്. സംവിധായകൻ എസ് ഷങ്കറിന്റെ മകള്‍ അദിതി നായികയാകുന്നുവെന്ന പ്രത്യേകതയുണ്ട്. ഭരത് ശങ്കറാണ് സംഗീത സംവിധായകൻ.

Related Articles