കൊവിഡ് ശരീരത്തിലെ എല്ലാ അവയവങ്ങളേയും ബാധിക്കാമെന്ന് എയിംസ് വിദഗ്ധർ

  • 29/08/2020

കൊവിഡ് മനുഷ്യ ശരീരത്തിലെ എല്ലാ അവയവങ്ങളേയും ബാധിക്കാമെന്ന് എയിംസ് വിദഗ്ധർ.
കൊവിഡ് ഒരു മൾട്ടി സിസ്റ്റമിക് രോഗമായെന്നും എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കാൻ കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നും എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ അടക്കമുള്ളവർ പറയുന്നു.
കൊവിഡിന്റെ പ്രാഥമിക ലക്ഷണങ്ങൾക്ക് നെഞ്ചിലെ പ്രശ്നങ്ങളുമായി ബന്ധമില്ല. കോശങ്ങൾക്ക് പുറമേയുള്ള എസിഇ2 റിസപ്റ്ററുകൾ ഉപയോഗിച്ചാണ് വൈറസ് കോശങ്ങൾക്കുള്ളിൽ കയറി പറ്റുന്നത്. ശ്വാസനാളിയിലും ശ്വാസകോശത്തിലും മാത്രമല്ല മറ്റ് പല അവയവങ്ങളിലും എസിഇ2 റിസപ്റ്ററുകൾ ഉള്ളതിനാൽ അവയെയും വൈറസ് ബാധിക്കാമെന്ന് ഡോ. ഗുലേറിയ വ്യക്തമാക്കുന്നു.

Related Articles