ജനത ഹർത്താലിനെ പുഛിക്കേണ്ടതില്ല.

  • 20/03/2020

ഇഷ്ടമില്ലാത്ത അച്ചി പറയുന്നതെല്ലാം പുഛം എന്ന രീതിയിൽ ഇന്ത്യൻ പ്രധാനമന്ത്രി ഞായറാഴ്ച്ച പ്രഖ്യാപിച്ച ജനത ഹർത്താലിനെ പുഛിക്കേണ്ടതില്ല. ഒരു ദിവസം 130+ കോടി ജനം പുറത്തിറങ്ങാതിരുന്നാൽ അത്രയും കണ്ട്‌ കൊറോണ വ്യാപനം തടയാം. ഇന്ത്യപോലെ ഒരു രാജ്യത്ത്‌ ഇത്‌ ഒരു പരീക്ഷണമായ്‌ കണ്ട്‌ ഏറ്റെടുക്കാൻ ജനം തയ്യാറാവണം. കൂടെ 5 മണിക്ക്‌ കൈകൊട്ടി ശബ്ദം ഉണ്ടാക്കാൻ പറഞ്ഞത്‌, സ്വന്തം ജീവൻ അവഗണിച്ച്‌ നമ്മെ സംരക്ഷിക്കാൻ രംഗത്ത്‌ ഉള്ളവരോട്‌ ആദരവ്‌ കാണിക്കാനാണു. സ്റ്റേജ്‌ 4-5 വളരെ ഗുരുതരമാണു. നമുക്ക്‌ ഇപ്പോൾ നിയന്ത്രിക്കാം, പിന്നീട്‌ അതിനു കഴിഞ്ഞെന്ന് വരില്ല.

രാഷ്ട്രീയം ആവശ്യമില്ലാത്ത വിഷയങ്ങളിൽ ദുരുപയോഗം ചെയ്യുന്ന അവിവേകികളായ ജനതല്ല നമ്മൾ എന്ന് നാം തെളിയിക്കേണ്ട സമയം ആണു.

ജനതാ ഹർത്താലിൽ 14 മണിക്കൂർ നാം ഒറ്റപ്പെട്ടാൽ ആ സമയത്ത്‌ ലഭിക്കുന്ന കൊറോണ കേസുകൾ മാത്രം ഐസൊലേറ്റ്‌ ചെയ്ത്‌ നമുക്ക്‌ രാജ്യത്തെ പൂർണമായും കൊറോണ മുക്തമാക്കാം. 14 മണിക്കൂറിൽ കൂടുതൽ കൊറോണ വൈറസ്‌ ഒരു പ്രതലത്തിലും നിലനിൽക്കില്ല ! നമുക്ക്‌ ശ്രമിക്കാം, നമുക്ക്‌ എല്ലാവർക്കുമായ്

നാം ഓരോരുത്തരും സ്വയം ഒറ്റപ്പെടാതെ കൊറോണയെ തടയാൻ ആവില്ല, പകർന്ന് നൽകാതെ പ്രതിരോധിക്കുക.

മാർച്ച്‌ 19' 2020 വരെ കൊറോണ മരണങ്ങൾ: ചൈനയിൽ നിന്നും ഇറ്റലിയിലേക്ക്‌ വഴി മാറിയതിന്റെ കണക്കുകൾ നോക്കാം. ഇന്നത്തെ കണക്ക്‌ പ്രകാരം ലോകത്ത്‌ ഏറ്റവും കൂടുതൽ പേർ കോവിഡ്‌-19 കാരണം മരണപ്പെട്ടത്‌ ചൈനയിലല്ല, ഇറ്റലിയിലാണു

ജനുവരി 11നു ആദ്യ ഇരയെ ചൈനയിൽ കണ്ടെത്തിയ കൊറോണ ജനുവരി 22നു 47 പേരുടെ മരണത്തിൽ താണ്ടവം തുടങ്ങിയതാണു ചൈനയിൽ നിന്നും. ഇന്ന് വരെ ചൈനയിൽ 80,928 പേർക്ക്‌ കൊറോണ ബാധിക്കുകയും 3245 പേർ മരണമടയുകയും ചെയ്തുവെങ്കിലും 60 ദിവസങ്ങൾക്കകം പൂർണ്ണ കർഫ്യൂവിലൂടെ സ്ഥിതിഗതികൾ നിയന്ത്രിക്കാനും 87% (70,420) ആളുകളെ രോഗമുക്തരാക്കാനും ചൈനക്ക്‌ സാധിച്ചു. കൊറോണയുടെ പ്രഭവ സ്ഥാനമായ വുഹാനും ഹുബെയും ഇന്ന് ഒരു പുതിയ കേസ്‌ പോലും റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടില്ല! ചൈനയിൽ ഇനി ഗുരുതരാവസ്ഥയിൽ ഉള്ള 2274 പേരാണുള്ളത്‌. ആകെ രോഗബാധിതർ 7263ഉം.

എന്നാൽ ഇറ്റലിയിൽ ഇതല്ല അവസ്ഥ, ചൈനയിലേതിനേക്കാൾ പകുതി ജനം (41,035) രോഗബാധിതരാകും മുൻപേ തന്നെ മരണം ചൈനയിലേതിലും (3405) കൂടിയിരിക്കുന്നു. മാത്രമല്ല രോഗമുക്തരാകുന്നവരുടെ എണ്ണം ഇപ്പോൾ 10% (4440) മാത്രമാണു. നിത്യവും 4000+ പുതിയ രോഗികളും….
തൊട്ടു പിന്നിൽ തന്നെ സ്പെയ്നും ജെർമ്മനിയും അമേരിക്കയും ഫ്രാൻസു മരണങ്ങൾ എണ്ണുകയാണു. അൽപം ശമനം കാണിച്ചിരുന്ന ഇറാനിൽ ഇന്ന് വീണ്ടും നിയന്ത്രണം വിട്ട്‌ തുടങ്ങിയിരിക്കുന്നു.

ഇന്ന് ലോകത്ത്‌ 170+ രാജങ്ങളിൽ അൽപാൽപമായ്‌ പകർന്ന് കൊടുത്ത്‌ പടർന്ന് കൊണ്ടിരിക്കുന്ന കോവിഡ്‌ നിയന്ത്രിക്കാൻ നാം സ്വയം ഒറ്റപ്പെടേണ്ടതും ഒതുങ്ങേണ്ടതും അത്യാവശ്യമാണു.

ചൈനയിലെ ഒരു കൊചു മാർക്കറ്റിൽ നിന്ന് ഇത്‌ ലോകം മുഴുവൻ പടർന്നു എങ്കിൽ അപകടം നമുക്ക്‌ അരികെയാണു എന്ന് മനസിലാക്കുക. ഭയപ്പെടുകയല്ല വേണ്ടത്‌, വിവേകത്തോടെ സുരക്ഷയുടെ ആരോഗ്യമന്ത്രാലയ നിയന്ത്രണങ്ങൾ പാലിക്കുക എന്നതാണു. രോഗം നമുക്ക്‌ വരുന്നതല്ല വലിയ പ്രശ്നം, നാം അറിയാതെ പോകുന്ന ദിനങ്ങളിൽ അത്‌ നമ്മിലൂടെ മറ്റുള്ളവരിൽ എത്തുന്നതാണു.

നമുക്ക്‌ തടയാനാകും, നാം ശ്രമിച്ചാൽ!
നമുക്ക്‌ പകർന്ന് നൽകാതെ പ്രതിരോധിക്കാം.

Mubarack-Kambrath Kalpetta

Related Blogs