ജനുവരി 29 നു ആദ്യ കേസ് റിപ്പോർട് ചെയ്ത ശേഷം ആയിരക്കണക്കിന് ആളുകളെ കൊറോണ ബാധിത ചൈനയിലെ വുഹാൻ, ഹുബേ, ഇറ്റലി , ഇറാൻ എന്നിവിടങ്ങളിൽ നിന്നും രക്ഷിക്കുകയും വിദേശത്തു നിന്ന് ധാരാളം ആളുകൾ വരികയും ചെയ്തിട്ടും ഇന്ത്യയിലെ കോവിഡ് വ്യാപനം എത്രയോ നിയന്ത്രിതമായ രീതിയിൽ മുന്നോട്ട് പോവുകയായിരുന്നു. മൂന്നാം ഘട്ടവും കടന്നു സമൂഹവ്യാപനം തടയാൻ ഒരു രാജ്യം മുഴുവൻ ലോക് ടൗൺ ആയി കോടി കണക്കിന് ജനങ്ങൾ സഹകരിക്കുമ്പോൾ ആണ് ചിലരുടെ അനാസ്ഥകൾക്ക് വലിയ വില നൽകേണ്ടി വരുന്നത്. ഇന്ത്യയിൽ ഏത് സംസ്ഥാനത്തും കോവിഡ് സമൂഹ വ്യാപനം ഉണ്ടായാൽ അത് നേരിടാൻ നമുക്ക് കഴിയില്ല എന്നത് കൊണ്ടാണ് ഈ അമിത ശ്രദ്ധക്ക് പ്രാധാന്യം നൽകിയത്. കോടികൾ നിക്ഷേപം ഉള്ള വ്യവസായികളും നിത്യവരുമാനത്തിനു ബുദ്ധിമുട്ടുന്ന പാവങ്ങളും എല്ലാം ഈ വിപത്തിനെ തടയാൻ നഷ്ടങ്ങൾ കൊണ്ട് എല്ലാം ത്യജിച്ചപ്പോൾ, വിദേശത്തു നിന്ന് പോലും ആളുകൾ വന്ന വലിയ ജമാഅത് യോഗവും കഴിഞ്ഞിട്ടും നിസാമുദ്ദിൻ ബംഗ്ലേവാലി തബ്ലീഗ് ജമാഅത്ത് മർകസിൽ 10000+ ആളുകൾ ഒഴിഞ്ഞു പോകാതെ താമസിച്ചത്. വീഴ്ചയുടെ കാരണം മനപൂർവമുള്ള നിസഹകരണം മാത്രമായിരുന്നു. വിദേശത്തു നിന്ന് ജമാഅത്തിന് വന്നവരിൽ നിന്നാണ് അവിടെ രോഗം പടർന്നത്. ലോക് ടൗൺ പ്രഖ്യാപിച്ചിട്ടും പലതവണ അറിയിപ് നൽകിയിട്ടും അവർ പോകാൻ തയ്യാറായില്ല. രോഗബാധിതർ ആയവരെ ആശുപത്രിയിലേക്ക് മാറ്റാനും തയായറായില്ല. മാത്രമല്ല ഇന്ത്യയൊട്ടുക്ക് സമൂഹ വ്യാപനം തടയാൻ വിവിധ സംസ്ഥാനങ്ങളിൽ നിന്നും പങ്കെടുത്തവരുടെ വിവരങ്ങൾ നൽകാൻ ആവശ്യപ്പെട്ടിട്ടും അവർ നൽകിയില്ല. പോലീസ് ബലം പ്രയോഗിച്ചാൽ അത് സാമുദായിക പ്രശനം ആകും എന്ന ധൈര്യം ആണ് അവരെ പ്രേരിപ്പിച്ചത്. ഇന്ന് സ്ഥിതിഗതി മാറിയിരിക്കുന്നു, ആരോഗ്യ സംരക്ഷണ നിയമം ഉപയോഗിച്ച് പിരിഞ്ഞു പോകാത്ത അവർക്കെതിരെ കേസെടുത്ത ദില്ലി സർക്കാരിനെതിരെ അതെ സമുദായ സംഘടനകളും വലിയ വായിൽ നിലവിളിച്ചു രംഗത്ത് വന്നതും വലിയ വീഴ്ചയാണ്. കിട്ടിയ അവസരത്തെ ദില്ലി സർക്കാരിനെതിരെ മുസ്ലിം സമൂഹത്തെ തിരിക്കാനാണ് ജമാഅത്തെ ഇസ്ലാമി, മുജാഹിദ് അടക്കം സംഘടനകളും പ്രമുഖ നേതാക്കളും ശ്രമിച്ചത്. ഉള്ള സത്യത്തെ വളച്ചൊടിക്കുക എന്നത് രാഷ്ട്രീയ മുതലെടുപ്പാണ്. പക്ഷെ അത് ഇന്ത്യൻ ജനതയുടെ ആരോഗ്യ ഭാവിയെ വെച്ചാകരുതായിരുന്നു. അതിസമുദായിക വാശികൾ ആണ് ഇതിനു പിന്നിൽ. തെറ്റ് ചെയ്തത് സ്വന്തം വിഭാഗം ആണെങ്കിൽ കണ്ണടച്ചു ഇരുട്ടാക്കുന്ന സാമൂഹിക ദ്രോഹം ആണത്. പ്രാദേശികമായ നടക്കുന്ന മറ്റ് പരിപാടികളുമായി ഇതിനെ താരതമ്യം ചെയ്യാനാവില്ല, കാരണം ഇവിടെ പങ്കെടുത്തത് ഇന്ത്യയൊട്ടുക്കും ഉള്ള ഭക്തർ ആണ്. തെറ്റുകളെ രക്ഷിക്കാൻ രാഷ്ട്രീയത്തെയും സർക്കാരിനെയും കുറ്റം പറഞ്ഞിരുന്നാലും പടർന്ന രോഗം തടയാൻ ഇവർക്ക് കഴിയില്ല. ഇവരെ ന്യായികരിക്കുന്നവരും കരുതിയിരിക്കുക, ഒരു പക്ഷെ രോഗി നിങ്ങളുടെ അയൽവാസി ആയിരിക്കാം ഫലം എന്താണ്, തമിഴ്‌നാട്ടിൽ കൊറോണ ബാധിച്ച 124 പേരിൽ 86 പേർ ഇതേ തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവർ, തെലുങ്കാനയിൽ രോഗബാധിതരായ പേരിൽ 15 പേരും സമ്മേളനത്തിൽ പോയവർ. ഇനിയും പതിനായിരങ്ങൾ എല്ലാ സംസ്ഥാനത്തും ആരും അറിയാതെ സഞ്ചരിക്കുന്നു. അവരുടെ വിവരങ്ങൾ നൽകാൻ തബലിഗ് നേതാക്കൾ സഹകരിക്കുന്നില്ല എന്നത് വലിയ ദുരന്തം വരുത്തും. രണ്ട് ദിവസം മുൻപ് കേന്ദ്ര നിർദേശപ്രകാരം അജിത് ഗോയൽ നേരിട്ട് ഇടപെട്ട ശേഷം ആണ് രോഗികളെ ആശുപത്രിയിൽ എത്തിയ്ക്കാൻ ഇവർ തയാറായത്. ഇതേ സംഘത്തിന്റെ കേരളത്തിലെ നേതാവിന്റെ പിതാവ് ഇ ടി മുഹമ്മദ് ബഷീർ ആണ് വലിയ ന്യായികരണ പോസ്റ്റുമായി വന്നത് എന്നത് കൂടുതൽ ലജ്ജാകരം ആണ്. ഒരു ജനപ്രതിനിധി കുറച്ച കൂടെ പക്വത കാണിക്കേണ്ട സമയം ആയിരുന്നു. സമുദായത്തത്തെ വിപത്തിൽ നിന്നും തടയുന്നതിന് പകരം അവരുടെ തെറ്റു രാഷ്ട്രീയ നിലപാടാക്കി മാറ്റുന്നത് വലിയ തെറ്റാണ്. പകരം, മൊത്തം സമൂഹത്തിനു മാതൃകയാവാനുള്ള അവസരം ആണ് കളഞ്ഞു കുളിച്ചത്. കാരണം സമൂഹ വ്യാപനം ഉണ്ടായാൽ പിന്നെ ന്യായികരണങ്ങളും സാമുദായിക സോഷ്യൽ മീഡിയ പോസ്റ്റുകൾ കൊണ്ടും നേതാക്കളുടെ പ്രസംഗങ്ങൾ കൊണ്ടും രോഗം മാറില്ല. ചില സാമൂഹിക ബോധ്യങ്ങൾ മതസംഘടനകൾക്ക് നിർബന്ധമായും സർക്കാരുകൾക്കും മുൻപേ തോന്നണം. അത്രക്ക് ഉത്തരവാദിത്വം അവർക്ക് വിശ്വാസികളോടും സമൂഹത്തോടും ഉണ്ട് എന്നതാണ് സത്യം, അത് അവർക്ക് അറിയില്ലെങ്കിലും. ഇന്ത്യയിൽ കോവിഡ്-19 സമൂഹ വ്യാപനം തടയാനുള്ള ശ്രമങ്ങളെ രാഷ്ട്രീയവും മതവും ജാതിയും നോക്കാതെ പിന്തുണക്കണം. കാരണം മതവും പ്രാർത്ഥനയും ജാതിയും നോക്കിയല്ല കോവിഡ് പടരുന്നത്. അത് കൊണ്ടാണ് ലോക രാജ്യങ്ങളിൽ എല്ലാ മതങ്ങളും തീർത്ഥാടനങ്ങൾ , പ്രാർത്ഥനകൾ പോലും നിർത്തിയത്. ആ ബോധം പക്ഷെ കൂട്ടിരിക്കാൻ മാത്രം വരുന്ന ഈ കൂട്ടർക്ക് ഇല്ലാതെ പോയതിന്റെ അശ്രദ്ധയുടെയും ധിക്കാരത്തിന്റെയും ഫലം നാം എല്ലാവരും അനുഭവിക്കുമോ? കാത്തിരുന്നു കാണാം
ജനുവരി 29 നു ആദ്യ കേസ് റിപ്പോർട് ചെയ്ത ശേഷം ആയിരക്കണക്കിന് ആളുകളെ കൊറോണ ബാധിത ചൈനയിലെ വുഹാൻ, ഹുബേ, ഇറ്റലി , ഇറാൻ എന്നിവിടങ്ങളിൽ നിന്നും രക്ഷിക്കുകയും വിദേശത്തു നിന്ന് ധാരാളം ആളുകൾ വരികയും ചെയ്തിട്ടും ഇന്ത്യയിലെ കോവിഡ് വ്യാപനം എത്രയോ നിയന്ത്രിതമായ രീതിയിൽ മുന്നോട്ട് പോവുകയായിരുന്നു. മൂന്നാം ഘട്ടവും കടന്നു സമൂഹവ്യാപനം തടയാൻ ഒരു രാജ്യം മുഴുവൻ ലോക് ടൗൺ ആയി കോടി കണക്കിന് ജനങ്ങൾ സഹകരിക്കുമ്പോൾ ആണ് ചിലരുടെ അനാസ്ഥകൾക്ക് വലിയ വില നൽകേണ്ടി വരുന്നത്.
ഇന്ത്യയിൽ ഏത് സംസ്ഥാനത്തും കോവിഡ് സമൂഹ വ്യാപനം ഉണ്ടായാൽ അത് നേരിടാൻ നമുക്ക് കഴിയില്ല എന്നത് കൊണ്ടാണ് ഈ അമിത ശ്രദ്ധക്ക് പ്രാധാന്യം നൽകിയത്. കോടികൾ നിക്ഷേപം ഉള്ള വ്യവസായികളും നിത്യവരുമാനത്തിനു ബുദ്ധിമുട്ടുന്ന പാവങ്ങളും എല്ലാം ഈ വിപത്തിനെ തടയാൻ നഷ്ടങ്ങൾ കൊണ്ട് എല്ലാം ത്യജിച്ചപ്പോൾ, വിദേശത്തു നിന്ന് പോലും ആളുകൾ വന്ന വലിയ ജമാഅത് യോഗവും കഴിഞ്ഞിട്ടും നിസാമുദ്ദിൻ ബംഗ്ലേവാലി തബ്ലീഗ് ജമാഅത്ത് മർകസിൽ 10000+ ആളുകൾ ഒഴിഞ്ഞു പോകാതെ താമസിച്ചത്.
വീഴ്ചയുടെ കാരണം മനപൂർവമുള്ള നിസഹകരണം മാത്രമായിരുന്നു. വിദേശത്തു നിന്ന് ജമാഅത്തിന് വന്നവരിൽ നിന്നാണ് അവിടെ രോഗം പടർന്നത്. ലോക് ടൗൺ പ്രഖ്യാപിച്ചിട്ടും പലതവണ അറിയിപ് നൽകിയിട്ടും അവർ പോകാൻ തയ്യാറായില്ല. രോഗബാധിതർ ആയവരെ ആശുപത്രിയിലേക്ക് മാറ്റാനും തയായറായില്ല. മാത്രമല്ല ഇന്ത്യയൊട്ടുക്ക് സമൂഹ വ്യാപനം തടയാൻ വിവിധ സംസ്ഥാനങ്ങളിൽ നിന്നും പങ്കെടുത്തവരുടെ വിവരങ്ങൾ നൽകാൻ ആവശ്യപ്പെട്ടിട്ടും അവർ നൽകിയില്ല. പോലീസ് ബലം പ്രയോഗിച്ചാൽ അത് സാമുദായിക പ്രശനം ആകും എന്ന ധൈര്യം ആണ് അവരെ പ്രേരിപ്പിച്ചത്.
ഇന്ന് സ്ഥിതിഗതി മാറിയിരിക്കുന്നു, ആരോഗ്യ സംരക്ഷണ നിയമം ഉപയോഗിച്ച് പിരിഞ്ഞു പോകാത്ത അവർക്കെതിരെ കേസെടുത്ത ദില്ലി സർക്കാരിനെതിരെ അതെ സമുദായ സംഘടനകളും വലിയ വായിൽ നിലവിളിച്ചു രംഗത്ത് വന്നതും വലിയ വീഴ്ചയാണ്. കിട്ടിയ അവസരത്തെ ദില്ലി സർക്കാരിനെതിരെ മുസ്ലിം സമൂഹത്തെ തിരിക്കാനാണ് ജമാഅത്തെ ഇസ്ലാമി, മുജാഹിദ് അടക്കം സംഘടനകളും പ്രമുഖ നേതാക്കളും ശ്രമിച്ചത്. ഉള്ള സത്യത്തെ വളച്ചൊടിക്കുക എന്നത് രാഷ്ട്രീയ മുതലെടുപ്പാണ്. പക്ഷെ അത് ഇന്ത്യൻ ജനതയുടെ ആരോഗ്യ ഭാവിയെ വെച്ചാകരുതായിരുന്നു. അതിസമുദായിക വാശികൾ ആണ് ഇതിനു പിന്നിൽ. തെറ്റ് ചെയ്തത് സ്വന്തം വിഭാഗം ആണെങ്കിൽ കണ്ണടച്ചു ഇരുട്ടാക്കുന്ന സാമൂഹിക ദ്രോഹം ആണത്. പ്രാദേശികമായ നടക്കുന്ന മറ്റ് പരിപാടികളുമായി ഇതിനെ താരതമ്യം ചെയ്യാനാവില്ല, കാരണം ഇവിടെ പങ്കെടുത്തത് ഇന്ത്യയൊട്ടുക്കും ഉള്ള ഭക്തർ ആണ്. തെറ്റുകളെ രക്ഷിക്കാൻ രാഷ്ട്രീയത്തെയും സർക്കാരിനെയും കുറ്റം പറഞ്ഞിരുന്നാലും പടർന്ന രോഗം തടയാൻ ഇവർക്ക് കഴിയില്ല. ഇവരെ ന്യായികരിക്കുന്നവരും കരുതിയിരിക്കുക, ഒരു പക്ഷെ രോഗി നിങ്ങളുടെ അയൽവാസി ആയിരിക്കാം
ഫലം എന്താണ്, തമിഴ്‌നാട്ടിൽ കൊറോണ ബാധിച്ച 124 പേരിൽ 86 പേർ ഇതേ തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവർ, തെലുങ്കാനയിൽ രോഗബാധിതരായ പേരിൽ 15 പേരും സമ്മേളനത്തിൽ പോയവർ. ഇനിയും പതിനായിരങ്ങൾ എല്ലാ സംസ്ഥാനത്തും ആരും അറിയാതെ സഞ്ചരിക്കുന്നു. അവരുടെ വിവരങ്ങൾ നൽകാൻ തബലിഗ് നേതാക്കൾ സഹകരിക്കുന്നില്ല എന്നത് വലിയ ദുരന്തം വരുത്തും. രണ്ട് ദിവസം മുൻപ് കേന്ദ്ര നിർദേശപ്രകാരം അജിത് ഗോയൽ നേരിട്ട് ഇടപെട്ട ശേഷം ആണ് രോഗികളെ ആശുപത്രിയിൽ എത്തിയ്ക്കാൻ ഇവർ തയാറായത്. ഇതേ സംഘത്തിന്റെ കേരളത്തിലെ നേതാവിന്റെ പിതാവ് ഇ ടി മുഹമ്മദ് ബഷീർ ആണ് വലിയ ന്യായികരണ പോസ്റ്റുമായി വന്നത് എന്നത് കൂടുതൽ ലജ്ജാകരം ആണ്. ഒരു ജനപ്രതിനിധി കുറച്ച കൂടെ പക്വത കാണിക്കേണ്ട സമയം ആയിരുന്നു. സമുദായത്തത്തെ വിപത്തിൽ നിന്നും തടയുന്നതിന് പകരം അവരുടെ തെറ്റു രാഷ്ട്രീയ നിലപാടാക്കി മാറ്റുന്നത് വലിയ തെറ്റാണ്. പകരം, മൊത്തം സമൂഹത്തിനു മാതൃകയാവാനുള്ള അവസരം ആണ് കളഞ്ഞു കുളിച്ചത്.
കാരണം സമൂഹ വ്യാപനം ഉണ്ടായാൽ പിന്നെ ന്യായികരണങ്ങളും സാമുദായിക സോഷ്യൽ മീഡിയ പോസ്റ്റുകൾ കൊണ്ടും നേതാക്കളുടെ പ്രസംഗങ്ങൾ കൊണ്ടും രോഗം മാറില്ല. ചില സാമൂഹിക ബോധ്യങ്ങൾ മതസംഘടനകൾക്ക് നിർബന്ധമായും സർക്കാരുകൾക്കും മുൻപേ തോന്നണം. അത്രക്ക് ഉത്തരവാദിത്വം അവർക്ക് വിശ്വാസികളോടും സമൂഹത്തോടും ഉണ്ട് എന്നതാണ് സത്യം, അത് അവർക്ക് അറിയില്ലെങ്കിലും.
ഇന്ത്യയിൽ കോവിഡ്-19 സമൂഹ വ്യാപനം തടയാനുള്ള ശ്രമങ്ങളെ രാഷ്ട്രീയവും മതവും ജാതിയും നോക്കാതെ പിന്തുണക്കണം. കാരണം മതവും പ്രാർത്ഥനയും ജാതിയും നോക്കിയല്ല കോവിഡ് പടരുന്നത്. അത് കൊണ്ടാണ് ലോക രാജ്യങ്ങളിൽ എല്ലാ മതങ്ങളും തീർത്ഥാടനങ്ങൾ , പ്രാർത്ഥനകൾ പോലും നിർത്തിയത്. ആ ബോധം പക്ഷെ കൂട്ടിരിക്കാൻ മാത്രം വരുന്ന ഈ കൂട്ടർക്ക് ഇല്ലാതെ പോയതിന്റെ അശ്രദ്ധയുടെയും ധിക്കാരത്തിന്റെയും ഫലം നാം എല്ലാവരും അനുഭവിക്കുമോ? കാത്തിരുന്നു കാണാം
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?