റമദാൻ തയാറെടുപ്പ്; വില നിരീക്ഷിച്ച് കുവൈറ്റ് വാണിജ്യ മന്ത്രാലയം

  • 17/03/2023

കുവൈത്ത് സിറ്റി: ഷുവൈഖ് പ്രദേശത്തെ അൽ ജുംല സ്ട്രീറ്റിൽ പരിശോധനയുമായി അധികൃതർ. വാണിജ്യ മന്ത്രാലയത്തിന്റെ വാണിജ്യ നിയന്ത്രണ, ഉപഭോക്തൃ സംരക്ഷണ മേഖലയിലെ വില നിശ്ചയിക്കുന്നതിനുമുള്ള സാങ്കേതിക വകുപ്പിലെ വിശുദ്ധ റമദാൻ മാസത്തെ വില നിരീക്ഷണ സംഘമാണ് വിപുലമായ പരിശോധന ക്യാമ്പയിൻ നടത്തിയത്. റമദാൻ മാസത്തിന്റെ ആരംഭത്തോട് അനുബന്ധിച്ച് ഈത്തപ്പഴ കടകളിലും സെൻട്രൽ മാർക്കറ്റുകളിലും ഇറച്ചി കടകളിലും മറ്റും വില സംഘം പരിശോധന നടത്തി.‌

കൃത്രിമമായി വിലക്കയറ്റം ഉണ്ടായാൽ നിയമ ലംഘകർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് ടീമിന്റെ തലവനും ചരക്കുകളുടെ മേൽനോട്ടം വഹിക്കുന്നതിനും അവയുടെ വില നിശ്ചയിക്കുന്നതിനുമുള്ള സാങ്കേതിക സ്റ്റാഫ് വകുപ്പിന്റെ ഡയറക്ടറുമായ ഫൈസൽ അൽ ൻസാരി പറഞ്ഞു. രരേഖപ്പെടുത്തിയിട്ടുള്ള വില മാത്രം ഈടാക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. റമദാൻ മാസത്തിൽ സംഘം വിപണികൾ നിരീക്ഷിക്കുന്നത് തുടരുമെന്നും ഫൈസൽ അൽ അൻസാരി വ്യക്തമാക്കി.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News