13.2 C
London
Wednesday, April 29, 2026
HomeGULFഫർവാനിയയിൽ കുവൈറ്റ് മുനിസിപ്പാലിറ്റിയുടെ വ്യാപക പരിശോധന; നിയമലംഘകർക്കെതിരെ കർശന നടപടി

ഫർവാനിയയിൽ കുവൈറ്റ് മുനിസിപ്പാലിറ്റിയുടെ വ്യാപക പരിശോധന; നിയമലംഘകർക്കെതിരെ കർശന നടപടി

spot_img

കുവൈറ്റ് സിറ്റി: ഫർവാനിയ ഗവർണറേറ്റിലെ പൊതുശുചിത്വം ഉറപ്പുവരുത്തുന്നതിനും നിയമവിരുദ്ധമായ റോഡ് കയ്യേറ്റങ്ങൾ തടയുന്നതിനുമായി കുവൈറ്റ് മുനിസിപ്പാലിറ്റിയും ആഭ്യന്തര മന്ത്രാലയവും സംയുക്തമായി പരിശോധന ശക്തമാക്കി. പബ്ലിക് ക്ലീനിംഗ് ആൻഡ് റോഡ് ഒക്യുപ്പൻസി ഡിപ്പാർട്ട്‌മെന്റ് നടത്തിയ ഈ പരിശോധനാ ക്യാമ്പയിനിൽ ശുചിത്വ മാനദണ്ഡങ്ങൾ ലംഘിച്ചതിനും അനധികൃത തെരുവ് കച്ചവടം നടത്തിയതിനും ഉൾപ്പെടെ 57 നിയമലംഘനങ്ങൾ കണ്ടെത്തി. കൂടാതെ, ചട്ടങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമായി 72 മുന്നറിയിപ്പുകളും 33 രേഖാമൂലമുള്ള ഉറപ്പുകളും അധികൃതർ നൽകി.

പരിശോധനയുടെ ഭാഗമായി വിവിധ സ്ഥലങ്ങളിൽ നിയമങ്ങൾ ലംഘിച്ചു പ്രവർത്തിക്കുന്ന 512 കേന്ദ്രങ്ങളിൽ മുന്നറിയിപ്പ് സ്റ്റിക്കറുകൾ പതിച്ചു. പൊതുസ്ഥലങ്ങളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ 71 വാഹനങ്ങളും അനുമതിയില്ലാതെ പ്രവർത്തിച്ചിരുന്ന മൊബൈൽ ഫുഡ് ട്രക്കുകളും ഉദ്യോഗസ്ഥർ നീക്കം ചെയ്തു. കാഴ്ചാ മലിനീകരണം ഒഴിവാക്കുന്നതിനും പൊതുസുരക്ഷ ഉറപ്പാക്കുന്നതിനുമാണ് ഈ നടപടികളെന്ന് മുനിസിപ്പാലിറ്റി വക്താക്കൾ അറിയിച്ചു. പാർപ്പിട മേഖലകളിലും വാണിജ്യ കേന്ദ്രങ്ങളിലും ശുചിത്വ നിലവാരം നിലനിർത്തുന്നതിനും നിയമവിരുദ്ധമായ രീതിയിൽ റോഡുകൾ കയ്യേറുന്നത് തടയുന്നതിനുമായി വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!