കുവൈത്ത് സിറ്റി: കുവൈത്ത് കെഎംസിസി കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹജ്ജ് യാത്രയയപ്പും, പ്രാർത്ഥന സദസ്സും സംഘടിപ്പിച്ചു. ഫർവാനിയ കെഎംസിസി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡന്റ് റസാഖ് അയ്യൂർ അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് ഇഖ്ബാൽ മാവിലാടം ആമുഖം പ്രസംഗവും, തൃക്കരിപ്പൂർ മണ്ഡലം പ്രസിഡന്റ് അബ്ദുൽ ഹക്കീം അൽ ഹസനി പ്രാർത്ഥനക്ക് നേതൃത്വവും നൽകി. ഹജ്ജ് കർമ്മത്തിന് യാത്ര തിരിക്കുന്ന കുവൈത്ത് കെഎംസിസി സംസ്ഥാന പ്രസിഡന്റ് സയ്യിദ് നാസർ അൽ മശ്ഹൂർ തങ്ങൾ, ജില്ലാ വൈസ് പ്രസിഡന്റ് യൂസഫ് കൊത്തിക്കാൽ, സയ്യിദ് ഉമ്രാൻ തങ്ങൾ മറുപടി പ്രസംഗം നടത്തി.
സംസ്ഥാന പ്രവർത്തക സമിതി അംഗം ഖാദർ കൈതക്കാട്, ജില്ലാ ഭാരവാഹികളായ അബ്ദുള്ള കടവത്ത്, കബീർ തളങ്കര, റഫീഖ് ഒളവറ, ഖാലിദ് പള്ളിക്കര, മുത്തലിബ് തെക്കെക്കാട്, സി.പി.അഷ്‌റഫ്, ഹാരിസ് മുട്ടുന്തല, നിസാർ മയ്യള, അസീസ് തളങ്കര, ഉമ്മർ ഉപ്പള തുടങ്ങിയവർ ആശംസകൾ നേർന്ന് സാസംസാരിച്ചു.ജില്ലാ പ്രവർത്തക സമിതി അംഗങ്ങൾ, വിവിധ മണ്ഡലം ഭാരവാഹികൾ സംബന്ധിച്ചു.കുവൈത്ത് കെഎംസിസി കാസർഗോഡ് ജില്ലാ ജനറൽ സെക്രട്ടറി മിസ്ഹബ് മാടമ്പില്ലത്ത് സ്വാഗതവും, ട്രഷർ ഖുതുബുദ്ധീൻ ബെലക്കാട് നന്ദിയും പറഞ്ഞു.
