HomeCommunityകണിയാപുരം രാമചന്ദ്രനും എൻസി മമ്മൂട്ടി മാസ്റ്റർക്കും സ്മരണാഞ്ജലി: കേരള അസോസിയേഷൻ കുവൈറ്റ് അനുസ്മരണ യോഗം സംഘടിപ്പിച്ചു

കണിയാപുരം രാമചന്ദ്രനും എൻസി മമ്മൂട്ടി മാസ്റ്റർക്കും സ്മരണാഞ്ജലി: കേരള അസോസിയേഷൻ കുവൈറ്റ് അനുസ്മരണ യോഗം സംഘടിപ്പിച്ചു

spot_img

കുവൈറ്റ് സിറ്റി:കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ മണ്ഡലങ്ങളിൽ നിറസാന്നിധ്യമായിരുന്ന സഖാവ് കണിയാപുരം രാമചന്ദ്രനെയും, എൻസി മമ്മൂട്ടി മാസ്റ്ററെയും അനുസ്മരിച്ചുകൊണ്ട് കേരള അസോസിയേഷൻ കുവൈറ്റ് ഓൺലൈനായി അനുസ്മരണ യോഗം സംഘടിപ്പിച്ചു.സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. അർപ്പണബോധമുള്ള പൊതുപ്രവർത്തകരായിരുന്നു ഇരുവരും എന്ന് അദ്ദേഹം അനുസ്മരിച്ചു.

കേരള അസോസിയേഷൻ പ്രസിഡന്റ് ബിവിൻ തോമസ് അധ്യക്ഷത വഹിച്ചു. ജനറൽ കോഓർഡിനേറ്റർ ശ്രീ0ലാൽ മുരളി ,ലോക കേരളസഭാഅംഗം വിനോദ് വലൂപ്പറമ്പിൽ, പ്രഫിൻ ദാസ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഷംനാദ് എസ് തോട്ടത്തിൽ സ്വാഗതവും ട്രെഷറർ അനിൽ കെജി നന്ദിയും പറഞ്ഞു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!