HomeCommunityകെ. കെ. എം.എ സംസ്ഥാന കമ്മിറ്റിക്ക് പുതിയ സാരഥികൾ.

കെ. കെ. എം.എ സംസ്ഥാന കമ്മിറ്റിക്ക് പുതിയ സാരഥികൾ.

spot_img

കുവൈറ്റ്‌ : ഭാരതത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിൽ പ്രവാസി സമൂഹം നൽകുന്ന സേവനം നിസ്തുലമാണ്. എന്നാൽ, പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന അശാന്തി പ്രവാസികളുടെ സുരക്ഷയെയും തൊഴിലിനെയും സാരമായി ബാധിച്ചിരിക്കുകയാണ്.ലക്ഷക്കണക്കിന് പ്രവാസികളുടെ ആശങ്കകൾ പരിഗണിച്ച്, പശ്ചിമേഷ്യൻ മേഖലയിലെ പ്രശ്നങ്ങൾക്ക് നയതന്ത്രതലത്തിലൂടെ ശാശ്വത പരിഹാരം കാണാൻ ഇന്ത്യ സർക്കാർ സജീവമായ നേതൃത്വം നൽകണമെന്ന് കെ.കെ.എം.എ കേരള സ്റ്റേറ്റ് കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നു. പ്രവാസികളുടെ സുരക്ഷയും പുനരധിവാസവും ഉറപ്പാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും സംഘടന പത്ര കുറിപ്പിലൂടെ അഭ്യർത്ഥിച്ചു.കുവൈറ്റ്‌ കേരള മുസ്ലിം അസോസിയേഷൻ കേന്ദ്ര മുഖ്യ രക്ഷാധി കാരി കെ. സിദ്ദിഖ് കൂട്ടുമുഖം സംസ്ഥാന ജനറൽ കൗൺസിൽ യോഗം ഉത്ഘാടനം ചെയ്തു.

കെ. കെ. എം. എ. കേരള സംസ്ഥാന കമ്മിറ്റിക്ക് പുതിയ വർഷത്തേക്കുള്ള പുതിയ ഭാരവാഹികളായി, കെ. കെ കുഞ്ഞബ്ദുള്ള (രക്ഷാധികാരി) അബ്ദുൽ റസാഖ് മേലടി, (പ്രസിഡൻ്റ്) എവി മുസ്തഫ, (ജനറൽ സെക്രട്ടറി) പിവി സുബൈർ ഹാജി (ട്രഷറർ) പി.എം.എച് അബുബക്കർ ( കാസർഗോഡ് ) മൂസു രായിൻ ( മലപ്പുറം ) കെ. ടി അബ്ദുൽ സലാം മലപ്പുറം ( വൈ. പ്രസിഡൻ്റുമാർ) സലീം അറക്കൽ(കോഴിക്കോട് ) സെയ്തു മുഹമ്മദ് ( ത്രിശൂർ ) അബ്ദു കുറ്റിച്ചിറ ( കോഴിക്കോട് ) ( സെക്രട്ടറിമാർ) യുഎ ബക്കർ കോഴിക്കോട് (ഓർഗനൈസിങ് സെക്രട്ടറി) ഓഡിറ്റർ പി.എം.എച്ച്. കുഞ്ഞബ്ദുള്ള ( കാസർഗോഡ്) എന്നിവരെ തിരഞ്ഞെടുത്തു.കേന്ദ്ര തെരഞ്ഞെടുപ്പ് നിരീക്ഷകൻ എ. പി. അബ്ദുൽ സലാം ജനറൽ ബോഡി യോഗം നിയന്ത്രിച്ചു.കെ. ഡി. ആർ. സി ജനറൽ സെക്രട്ടറി അബ്ദുൽ ഫത്താഹ് തയ്യിൽ,ബഷീർ മേലടി, ഇസ്ഹാഖ് ടിഎം, സി. കെ അബ്ദുൽ സത്താർ, എം. കെ മുസ്തഫ, മുഹമ്മദ് കുട്ടി, സിദ്ദീഖ്, ബീരാൻ കുട്ടി, ഉവൈസ് ബിൻ അബ്ദുല്ല, അലിക്കുട്ടി ഹാജി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. മരണപ്പെട്ട അംഗങ്ങൾക്ക് വേണ്ടിയുള്ള പ്രാർത്ഥന മജ്‌ലിസിന് ആർ വി അബ്ദുൽ ഹമീദ് മൗലവി നേതൃത്വം നൽകി. സംസ്ഥാന പ്രസിഡൻ്റ് അബ്ദുറസാഖ് മേലടി അദ്ധ്യക്ഷനായിരുന്നു. ജന സെക്രട്ടറി എവി മുസ്തഫ നന്ദിയും പറഞ്ഞു.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!