HomeGULFവിമാനയാത്ര പരാതികൾ ഉയരുന്നു; നിയമലംഘകരെതിരെ നടപടി ശക്തമാക്കി കുവൈത്ത്

വിമാനയാത്ര പരാതികൾ ഉയരുന്നു; നിയമലംഘകരെതിരെ നടപടി ശക്തമാക്കി കുവൈത്ത്

spot_img

കുവൈത്ത്സിറ്റി: വിമാനയാത്ര സംബന്ധമായ പരാതികൾ ഉയരുന്ന പശ്ചാത്തലത്തിൽ, സിവിൽ ഏവിയേഷൻ പബ്ലിക് അതോറിറ്റി നിയമലംഘകരെതിരെ കർശന നടപടി ശക്തമാക്കി. ടിക്കറ്റ്, ഹോട്ടൽ ബുക്കിംഗുകളുടെ റീഫണ്ട് പരമാവധി 15 പ്രവൃത്തിദിവസത്തിനകം നൽകണമെന്ന് 2026ലെ സർക്കുലർ നമ്പർ 12 പ്രകാരം നിർബന്ധമാക്കി.

ഈ വർഷത്തെ ആറാം യോഗത്തിൽ നിയമങ്ങളും നിർദേശങ്ങളും ലംഘിച്ചവർക്കെതിരെ ശിക്ഷകൾ ഏർപ്പെടുത്തിയതായി പരാതി-മധ്യസ്ഥ സമിതി റിപ്പോർട്ടർ ഹമദ് അൽ-അറാദ വ്യക്തമാക്കി. യാത്രക്കാരുമായി സഹകരിച്ച് റീഫണ്ട് നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് വിപണി സ്ഥാപനങ്ങൾക്ക് സമിതി നിർദേശം നൽകി. വിമാന ഗതാഗത മേഖലയിലെ അംഗീകൃത നടപടികൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി പരിശോധനാ ക്യാംപെയ്‌നുകളുടെ ഫലവും യോഗത്തിൽ വിലയിരുത്തിയതായി അദ്ദേഹം അറിയിച്ചു.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!