HomeGULFറെസിഡൻസി നിയമം ലംഘിച്ചവർക്കെതിരെ നടപടി ശക്തമാക്കി കുവൈറ്റ്; 24 മണിക്കൂറിനിടെ 36 പേർ പിടിയിൽ

റെസിഡൻസി നിയമം ലംഘിച്ചവർക്കെതിരെ നടപടി ശക്തമാക്കി കുവൈറ്റ്; 24 മണിക്കൂറിനിടെ 36 പേർ പിടിയിൽ

spot_img

കുവൈറ്റ് സിറ്റി: രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ ട്രാഫിക് പട്രോളിംഗ് വിഭാഗം നടത്തിയ പരിശോധനയിൽ താമസനിയമങ്ങൾ ലംഘിച്ച 36 പേരെ 24 മണിക്കൂറിനിടെ അറസ്റ്റ് ചെയ്തു. കാലാവധി കഴിഞ്ഞ ഇഖാമയുമായി രാജ്യത്ത് കഴിഞ്ഞിരുന്നവരെയാണ് സുരക്ഷാ ക്യാമ്പയിനിലൂടെ പിടികൂടിയതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

അറസ്റ്റിലായവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിനായി ഇവരെ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. വിവിധ കേസുകളിൽ വാറണ്ട് പുറപ്പെടുവിച്ചിട്ടുള്ളവരെയും നിയമലംഘകരെയും കണ്ടെത്തുന്നതിനായി രാജ്യവ്യാപകമായി പരിശോധനകൾ തുടരുകയാണ്. നിയമം ലംഘിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കുമെന്നും സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!