HomeGULFനിയമവിരുദ്ധമായി കൈവശം വച്ച വന്യജീവികളെ പിടിച്ചെടുത്തു

നിയമവിരുദ്ധമായി കൈവശം വച്ച വന്യജീവികളെ പിടിച്ചെടുത്തു

spot_img

കുവൈത്ത് സിറ്റി: അപൂർവവും സംരക്ഷിതവുമായ വന്യജീവികളും സസ്യങ്ങളും നിയമവിരുദ്ധമായി കൈവശം വച്ച സംഭവത്തിൽ പരിസ്ഥിതി പബ്ലിക് അതോറിറ്റി നടപടി ശക്തമാക്കി. അന്താരാഷ്ട്ര കരാറായ CITES (വന്യജീവികളും സസ്യങ്ങളും അന്താരാഷ്ട്ര വ്യാപാരത്തിൽ സംരക്ഷണം ഉറപ്പാക്കുന്ന കരാർ) പ്രകാരം സംരക്ഷിത പട്ടികയിൽ ഉൾപ്പെട്ട ജീവികളാണ് പിടിച്ചെടുത്തത്.

.“X” പ്ലാറ്റ്ഫോമിലൂടെ പുറത്തിറക്കിയ പ്രസ്താവനയിൽ, ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച് സ്ഥലത്ത് പരിശോധന നടത്തി നിയമലംഘനം സ്ഥിരീകരിച്ചതായി അതോറിറ്റി അറിയിച്ചു. നിയമവിരുദ്ധമായി വന്യജീവികളും സസ്യങ്ങളും കൈവശം വെച്ചത് കണ്ടെത്തിയതായി അധികൃതർ വ്യക്തമാക്കി.പരിസ്ഥിതി സംരക്ഷണ നിയമം നമ്പർ 42 (2014) പ്രകാരവും അതിന്റെ ഭേദഗതികൾ പ്രകാരവും ആർട്ടിക്കിൾ 101 അനുസരിച്ച് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പിടിച്ചെടുത്ത ജീവികളെ തുടർനടപടികൾക്കായി കസ്റ്റഡിയിൽ എടുത്തതായും അതോറിറ്റി അറിയിച്ചു.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!