കുവൈത്ത് സിറ്റി:വിശ്വകർമ്മ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജ്യുക്കേഷനും ( വോയ്സ് കുവൈത്ത് ) ബ്ലഡ് ഡോണേഴ്സ് കേരള കുവൈത്ത് ചാപ്റ്ററും ( ബി.ഡി.കെ കുവൈത്ത് ) സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.
ലോക തൊഴിലാളിദിനമായ മെയ് 1ന് ജാബ്രീയ സെൻട്രൽ ബ്ലഡ് ബാങ്കിൽ ഉച്ചയ്ക്ക് 2 മണി മുതൽ 4 മണി വരെ ” രക്തദാനം ജീവദാനം ” എന്ന സന്ദേശം നൽകി കൊണ്ട് സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന ലിങ്ക് സന്ദർശിക്കുകയോ https://forms.gle/rDhigYFpiQCeYxv56ഫ്ലയറിലുളള ക്യൂ ആർ ( QR ) കോഡ് സ്കാൻ ചെയ്ത് പേര് മുൻകൂട്ടി രജിസ്റ്റർ ചെയ്യാവുന്നതാണ്. വാഹന സൗകര്യം ഏർപ്പെടുത്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 60340645,99364310,65019655,90068125 എന്നി നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
