HomeGULFകുവൈത്തിൽ വാർത്താവിനിമയ മേഖലയിലെ ചെലവുകളിൽ വർദ്ധനവ്; ഇന്റർനാഷണൽ കോളുകൾ കുറയുന്നതായി കണക്കുകൾ

കുവൈത്തിൽ വാർത്താവിനിമയ മേഖലയിലെ ചെലവുകളിൽ വർദ്ധനവ്; ഇന്റർനാഷണൽ കോളുകൾ കുറയുന്നതായി കണക്കുകൾ

spot_img

കുവൈത്ത് സിറ്റി: 2026-ലെ ആദ്യ പാദത്തിൽ കുവൈത്തിലെ പൗരന്മാരുടെയും പ്രവാസികളുടെയും വാർത്താവിനിമയ മേഖലയിലെ ചെലവുകളിൽ കാര്യമായ വർദ്ധനവ് രേഖപ്പെടുത്തിയതായി പേയ്മെന്റ് ബാലൻസ് കണക്കുകൾ വ്യക്തമാക്കുന്നു. മുൻവർഷത്തെ അപേക്ഷിച്ച് 7.8 ശതമാനത്തിന്റെ വർദ്ധനവാണ് ഈ മേഖലയിലുണ്ടായിരിക്കുന്നത്. 2025-ലെ ആദ്യ പാദത്തിൽ 448.2 ദിനാർ ലക്ഷം ആയിരുന്ന സ്ഥാനത്ത്, 2026-ൽ ഇത് 35 ദീനാർ മില്യൺ വർധിച്ച് 483.2 ദിനാർ ലക്ഷത്തിലെത്തി.

വാർത്താവിനിമയ മേഖലയിലെ ചെലവുകൾ വർദ്ധിക്കുമ്പോഴും, 2025 അവസാനത്തോടെ മൊത്തത്തിലുള്ള മൊബൈൽ കമ്മ്യൂണിക്കേഷൻ സേവന വരികളിൽ (subscriptions) നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2024 അവസാനത്തിൽ 8.07 ദിനാർ ദശലക്ഷമായിരുന്നത് 2025 അവസാനത്തോടെ 2.22 ശതമാനം കുറഞ്ഞ് 7.892 ദിനാർ ദശലക്ഷമായി ചുരുങ്ങി. കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി ജനറൽ അതോറിറ്റിയുടെ കണക്കുകൾ പ്രകാരമാണിത്. പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് മൊബൈൽ സേവനങ്ങൾ, റൂട്ടർ വഴിയുള്ള മൊബൈൽ ബ്രോഡ്ബാൻഡ് ഡാറ്റാ വരികൾ എന്നിവയിലെല്ലാം ചെറിയ തോതിൽ കുറവ് വന്നിട്ടുണ്ട്.

അതേസമയം, പരമ്പരാഗത രാജ്യാന്തര കോളുകളുടെ ഉപയോഗത്തിലും അതിലൂടെയുള്ള വരുമാനത്തിലും വൻ ഇടിവാണ് ഉണ്ടായിരിക്കുന്നത്. 2024-മായി താരതമ്യം ചെയ്യുമ്പോൾ 2025-ൽ രാജ്യാന്തര കോളുകളുടെ എണ്ണത്തിൽ 34.1 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. കോളുകളുടെ എണ്ണം 4,335 ആയി കുറഞ്ഞു. കോൾ മിനിറ്റുകളുടെ കാര്യത്തിലും 34.2 ശതമാനത്തിന്റെ ഇടിവ് വന്നിട്ടുണ്ട്. ഇന്റർനെറ്റ് വഴിയുള്ള കോളിംഗ് സംവിധാനങ്ങൾ വ്യാപകമായതോടെയാണ് പരമ്പരാഗത രാജ്യാന്തര കോളുകളുടെ ഉപയോഗം ഗണ്യമായി കുറയാൻ കാരlമെന്നാണ് വിലയിരുത്തപ്പെടുന്നത്.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!