HomeARTICLESക്വാൽകോമിന്‍റെ ഫ്ലാഗ്‌ഷിപ്പ് ചിപ്പ്‌സെറ്റിന്‍റെ കരുത്തിൽ 'ഷവോമി 18 പ്രോ' ഇന്ത്യയിലേക്കും

ക്വാൽകോമിന്‍റെ ഫ്ലാഗ്‌ഷിപ്പ് ചിപ്പ്‌സെറ്റിന്‍റെ കരുത്തിൽ ‘ഷവോമി 18 പ്രോ’ ഇന്ത്യയിലേക്കും

spot_img

ഹൈദരാബാദ്: ഷവോമി 18 പ്രോ, പ്രോ മാക്‌സ് മോഡലുകളുമായി ഷവോമി 18 പ്രോ സീരിസ് ദിവസങ്ങൾക്ക് മുൻപാണ് ചൈനയിൽ അവതരിപ്പിച്ചത്. അടുത്തിടെ അവതരിപ്പിച്ച സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 6 ചിപ്പ് ഉൾക്കൊള്ളുന്ന ആദ്യ ഫോണാണ് വരാനിരിക്കുന്ന ഷവോമി 18 പ്രോ. ഷവോമി 18 പ്രോ മാക്‌സിൽ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് എക്‌സ്ട്രീം ജെൻ 6 ചിപ്പ് ആണ് ഉണ്ടായിരിക്കുക. ഫ്ലാഗ്‌ഷിപ്പ് ചിപ്പ്‌സെറ്റുമായെത്തുന്ന ഈ ഫോണുകൾ ചൈനയ്‌ക്ക് പിന്നാലെ ആഗോള വിപണിയിൽ പുറത്തിറക്കാനിരിക്കുകയാണ്.

ഈ സീരിസിലെ ഷവോമി 18 പ്രോ ഇന്ത്യയിൽ പുറത്തിറക്കുമെന്ന് സൂചിപ്പിക്കുന്ന ടീസർ കമ്പനി പുറത്തുവിട്ടിരിക്കുകയാണ്. ഷവോമി ഇന്ത്യയുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെയാണ് ടീസർ പങ്കുവെച്ചത്. ആഗോളതലത്തിൽ ഉടൻ പുറത്തിറക്കുമെന്നാണ് ഈ ടീസറിൽ എഴുതിയിരിക്കുന്നത്. ‘ഷവോമി 18 പ്രോ’ എന്ന ടാഗോടെയാണ് ടീസർ പുറത്തിറക്കിയത്. ഇത് ഇന്ത്യയിലും ലോഞ്ച് ചെയ്യുമെന്ന് ഇത് സൂചന നൽകുന്നു.

ക്വാൽകോമിന്‍റെ വാർഷിക സാങ്കേതിക സമ്മേളനമായ സ്‌നാപ്ഡ്രാഗൺ സമ്മിറ്റിന്‍റെ ആദ്യ ദിനത്തിലാണ് പുതിയ ഫ്ലാഗ്ഷിപ്പ് പ്രോസസറായ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 6, സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് എക്‌സ്ട്രീം ജെൻ 6 എന്നിവ അവതരിപ്പിച്ചത്. തായ്‌വാൻ സെമികണ്ടക്ടർ മാനുഫാക്‌ച്ചറിങ് കമ്പനിയുടെ (TSMC) ഏറ്റവും പുതിയ 2 നാനോമീറ്റർ (2nm) സാങ്കേതികവിദ്യയിൽ നിർമ്മിച്ച ഈ ചിപ്പ്, മുൻഗാമികളേക്കാൾ 13 ശതമാനം മികച്ച CPU പ്രകടനവും, 44 ശതമാനം മികച്ച GPU പ്രകടനവും, 35 ശതമാനം വേഗതയേറിയ NPU പ്രവർത്തനക്ഷമതയും നൽകുന്നു. അതിനാൽ വരാനിരിക്കുന്ന സീരിസിലെ ഫോണുകൾ മികച്ച പ്രകടനം കാഴ്‌ച വെയ്‌ക്കുമെന്ന് ഉറപ്പിക്കാം.

രണ്ട് മോഡലുകളിലും പിൻഭാഗത്ത് ഒരു അധിക റിയർ ഡിസ്‌പ്ലേയും ഏറ്റവും പുതിയ Snapdragon 8 Elite Gen 6 സീരീസ് ചിപ്‌സെറ്റുകളുമാണുള്ളത്. ഇന്ത്യയിൽ എപ്പോൾ ലോഞ്ച് ചെയ്യുമെന്നോ, എത്ര വില വരുമെന്നോ ഷവോമി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, പ്രോ മോഡൽ ഇന്ത്യയിലേക്ക് എത്തുമെന്ന് ടീസർ സ്ഥിരീകരിക്കുന്നു.ഈ സ്‌മാർട്ട്‌ഫോൺ “ഉടൻ എത്തുന്നു” എന്ന് സൂചിപ്പിക്കുന്ന ഒരു പോസ്റ്റ് ഷവോമി ഇന്ത്യയുടെ എക്‌സ് അക്കൗണ്ടിലൂടെ പങ്കുവെച്ചിട്ടുണ്ട്. നീല നിറത്തിലുള്ള ഹാൻഡ്‌സെറ്റാണ് ടീസറിൽ കാണിച്ചിരിക്കുന്നത്. വിശാലമായ ഷവോമി 18 സീരിസിനെ പരാമർശിക്കുന്നതിന് പകരം ഷവോമി 18 പ്രോ മാത്രമാണ് ഇതിൽ പ്രത്യേകം എടുത്തുപറയുന്നത്.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!