HomeCommunityപൂവരങ്ങ് 2K26 – ഒന്നാം വാർഷികാഘോഷം

പൂവരങ്ങ് 2K26 – ഒന്നാം വാർഷികാഘോഷം

spot_img

മാനവികം കുവൈത്തിന്റെ നേതൃത്വത്തിൽ പൂവരങ്ങ് 2K26 വാട്സ്ആപ്പ് കൂട്ടായ്മയുടെ ഒന്നാം വാർഷികാഘോഷം 2026 ഒക്ടോബർ 9-ന് അബ്ബാസിയയിലെ ആസ്പയർ ഇന്ത്യൻ സ്കൂളിൽ വെച്ച് സംഘടിപ്പിച്ചു. കുവൈത്തിലുള്ള മലയാളികളെ ഉൾക്കൊള്ളിച്ചുകൊണ്ട് വളരെ ലളിതമായ രീതിയിൽ സംഘടിപ്പിച്ച പരിപാടി കലാവിരുന്നായി മാറി.കുവൈത്തിലുള്ള വിവിധ കലാകാരന്മാർ പങ്കെടുത്ത പരിപാടിയിൽ അതിഥിയായി ഫാത്തിമ കുവൈത്തി സന്നിഹിതയായിരുന്നു. അജ്മൽ വേങ്ങര പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.

തുടർന്ന്, ഫാത്തിമ കുവൈത്തിക്കുള്ള മൊമെന്റോ മാനവികം കുവൈത്തിന്റെ സംഘാടകരായ ശ്രീ. സലിം പൊന്നാനി, ശ്രീ. അനന്തു, ശ്രീമതി. ജ്യോതി പാർവതി, ശ്രീമതി. ശൈലജ, ശ്രീ. മധുകുമാർ എന്നിവർ ചേർന്ന് സമ്മാനിച്ചു.പരിപാടിയിൽ പങ്കെടുത്ത എല്ലാ വ്യക്തികൾക്കും മാനവികം കുവൈത്തിന് വേണ്ടി ശ്രീമതി. ജ്യോതി പാർവതി നന്ദി രേഖപ്പെടുത്തി.കലയും സൗഹൃദവും ഒത്തുചേർന്ന ഈ ആഘോഷം പൂവരങ്ങ് 2K26 കൂട്ടായ്മയുടെ പ്രവർത്തനങ്ങൾക്ക് പുതിയ ഊർജം പകരുന്നതായി മാറി

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!