HomeGULFകുവൈത്തിൽ അഗ്നിസുരക്ഷാ നിയമലംഘനം; ഷുവൈഖ് വ്യവസായ മേഖലയിൽ 25 സ്ഥാപനങ്ങൾ അടച്ചുപൂട്ടി

കുവൈത്തിൽ അഗ്നിസുരക്ഷാ നിയമലംഘനം; ഷുവൈഖ് വ്യവസായ മേഖലയിൽ 25 സ്ഥാപനങ്ങൾ അടച്ചുപൂട്ടി

spot_img

കുവൈത്തിലെ ഷുവൈഖ് വ്യവസായ മേഖലയിൽ അഗ്നിസുരക്ഷാ നിയമങ്ങൾ ലംഘിച്ചതിനെ തുടർന്ന് 25 സ്ഥാപനങ്ങൾ അധികൃതർ അടച്ചുപൂട്ടി.

കുവൈത്ത് ഫയർ ഫോഴ്സ് നടത്തിയ പരിശോധനാ ക്യാമ്പയിനിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്. അഗ്നിസുരക്ഷാ മാനദണ്ഡങ്ങളും ബന്ധപ്പെട്ട ചട്ടങ്ങളും പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെയാണ് ഭരണപരമായ അടച്ചുപൂട്ടൽ നടപടി സ്വീകരിച്ചത്.ഒക്ടോബർ 13 ചൊവ്വാഴ്ച നടത്തിയ പരിശോധനയിൽ അഗ്നിസുരക്ഷാ വ്യവസ്ഥകൾ പാലിക്കാത്ത മറ്റ് സ്ഥാപനങ്ങൾക്ക് 45 നോട്ടീസുകളും 10 മുന്നറിയിപ്പുകളും നൽകി.സിവിൽ പ്രൊട്ടക്ഷൻ വിഭാഗത്തിന്റെ ചുമതലയുള്ള ഡെപ്യൂട്ടി ചീഫ് ബ്രിഗേഡിയർ ഒമർ അബ്ദുൽ അസീസ് ഹമദിന്റെ മേൽനോട്ടത്തിലായിരുന്നു പരിശോധന.

തീപിടിത്തങ്ങൾ തടയുന്നതിനും സ്ഥാപനങ്ങളിലെ സുരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കുന്നതിനുമായി കുവൈത്ത് ഫയർ ഫോഴ്സ് നടത്തുന്ന നടപടികളുടെ ഭാഗമായാണ് പരിശോധന സംഘടിപ്പിച്ചത്.അഗ്നിസുരക്ഷാ ചട്ടങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് അടച്ചുപൂട്ടൽ ഉൾപ്പെടെയുള്ള നടപടികളെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!