HomeINDIAലൈഫ് മിഷൻ ഫ്ലാറ്റിൽ ദുരിത ലൈഫ്: ചോർന്നൊലിച്ച്, വിണ്ടു കീറി കോടികൾ മുടക്കി നിർമിച്ച കെട്ടിടം;...

ലൈഫ് മിഷൻ ഫ്ലാറ്റിൽ ദുരിത ലൈഫ്: ചോർന്നൊലിച്ച്, വിണ്ടു കീറി കോടികൾ മുടക്കി നിർമിച്ച കെട്ടിടം; പൊളിച്ചു മാറ്റേണ്ടി വരുമെന്ന് മുഖ്യമന്ത്രി

spot_img

കൊച്ചി: എറണാകുളം മുണ്ടംവേലിയിലെ ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയത്തിലെ അന്തേവാസികൾക്ക് ദുരിതജീവിതം. പി ആൻഡ് ടി കോളനിയിൽ നിന്ന് മാറ്റിപ്പാർപ്പിച്ചവരാണ് ഫ്ലാറ്റിന്റെ ശോച്യാവസ്ഥയെ തുടർന്ന് ദുരിതത്തിലായത്. കോടികൾ മുടക്കി നിർമിച്ച കെട്ടിടം പൊളിച്ചുമാറ്റേണ്ടി വരുമെന്നാണ് മുഖ്യമന്ത്രി വി ഡി സതീശൻ കഴിഞ്ഞ ദിവസം പറഞ്ഞത്. 15 കോടി മുതൽമുടക്കിൽ പണിത കെട്ടിടം വാസയോഗ്യമല്ലാതായി തീർന്നത് വെറും മൂന്ന് വർഷം കൊണ്ട്. മുൻപ് താമസിച്ചിരുന്ന സാഹചര്യം ഓർക്കണമെന്ന ദുരിതബാധിതരെ അധിക്ഷേപിച്ച് മുൻ എംഎൽഎയുടെ ന്യായീകരണം.

ആശങ്കയോടെയും ഭയത്തോടെയുമാണ് ഫ്ലാറ്റിൽ കഴിയുന്നതെന്ന് താമസക്കാർ പറയുന്നു. കെജെ മാക്‌സിയുടെ പ്രതികരണത്തോടും ഫ്ലാറ്റിലെ താമസക്കാര്‍ രൂക്ഷമായാണ് പ്രതികരിച്ചത്. പ്രശ്‌നമില്ലെങ്കില്‍ മുന്‍ എംഎല്‍എയും കുടുംബവും ഇവിടെ വന്ന് താമസിച്ച് ഫ്ലാറ്റുകള്‍ താമസയോഗ്യമാണെന്ന് തെളിയിക്കട്ടെയെന്ന് താമസക്കാര്‍ പറഞ്ഞു. 78 കുടുംബങ്ങളാണ് താമസിക്കുന്നത്. ഇവരെല്ലാം അനുഭവിക്കുന്നത് എല്ലാം ഒരേ പ്രശ്‌നമാണ്. എന്നാല്‍ ഇവരുടെ പ്രശ്‌നത്തില്‍ അധികൃതര്‍ ഇടപെടുന്നില്ലെന്നാണ് കുടുംബങ്ങള്‍ പറയുന്നത്. ഇന്ന് വൈകിട്ട് നാല് മണിക്ക് ഫ്‌ളാറ്റിലെ താമസക്കാര്‍ വന്‍ പ്രതിഷേധം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

ഫ്ലാറ്റിന്റെ നിര്‍മ്മാണ നിലവാരത്തെക്കുറിച്ച് രൂക്ഷമായ വിമര്‍ശനമാണ് മുഖ്യമന്ത്രി ഉന്നയിച്ചത്. മുകളിലത്തെ നിലയില്‍ ഒരാള്‍ ടോയ്ലെറ്റ് ഉപയോഗിച്ചാല്‍ താഴത്തെ നിലയില്‍ വരെ അറിയുന്ന തരത്തിലാണ് കെട്ടിടത്തിന്റെ നിര്‍മ്മാണ തകരാറുകള്‍. ഫ്ലാറ്റിലെ ഭൂരിഭാഗം ശുചിമുറികളും ചോര്‍ന്നൊലിക്കുന്ന അവസ്ഥയിലാണെന്നും കെട്ടിടത്തിന്റെ ഘടന ആകെ അപകടത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!