കുവൈത്ത് സിറ്റി: ഇൻകാസ് കുവൈറ്റിന് കെ.പി.സി.സി (KPCC) യുടെ ഔദ്യോഗിക അംഗീകാരം നേടിയെടുക്കുന്നതിനായി മുൻകൈയെടുത്ത് ചർച്ചകൾ നടത്തുമെന്ന് പൂഞ്ഞാർ എം.എൽ.എ എം.ജെ. സെബാസ്റ്റ്യൻ പറഞ്ഞു.
കുവൈറ്റിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസ്ഥാനത്തെ ശക്തമാക്കുന്നതിനും ഇൻകാസ് സംഘടനയിലൂടെ പ്രവാസി മേഖലയിൽ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കുന്നതിനും കെ.പി.സി.സിയുടെ ഔദ്യോഗിക അംഗീകാരം ലഭ്യമാക്കേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇതിനായുള്ള നടപടികൾ ഉടൻ തന്നെ വേഗത്തിലാക്കുമെന്നും എം.എൽ.എ വ്യക്തമാക്കി.വാർത്താസമ്മേളനത്തിൽ ഇൻകാസ് കുവൈറ്റ് ഭാരവാഹികളായ രാജീവ് നടുവിലേമുറി (ചെയർമാൻ), അനൂപ് സോമൻ (ജനറൽ സെക്രട്ടറി), തോമസ് പള്ളിക്കൽ (വൈസ് ചെയർമാൻ), അലക്സ് മാത്യു പുത്തൂർ (ട്രഷറർ), മധു മാഹി (മീഡിയ കൺവീനർ) എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.



