HomeInternationalലക്ഷ്യം കുറഞ്ഞ ചെലവിൽ ബഹിരാകാശത്ത് എഐ; സ്‌പേസ് എക്‌സും എക്‌സ് എഐയും ലയിച്ചെന്ന് മസ്‌ക്

ലക്ഷ്യം കുറഞ്ഞ ചെലവിൽ ബഹിരാകാശത്ത് എഐ; സ്‌പേസ് എക്‌സും എക്‌സ് എഐയും ലയിച്ചെന്ന് മസ്‌ക്

spot_img

ന്യൂയോർക്ക്: ഇലോൺ മസ്‌കിൻ്റെ ബഹിരാകാശ ഗവേഷണ കമ്പനിയായ സ്‌പേസ് എക്‌സ്, അദ്ദേഹത്തിൻ്റെ തന്നെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ് എഐയെ ഏറ്റെടുത്തു. ബഹിരാകാശ പര്യവേഷണ, കൃത്രിമ ബുദ്ധി പദ്ധതികള്‍ ഒരുമിച്ച് മുന്നോട്ട് പോകുന്നതിൻ്റെ ഭാഗമായാണ് നിര്‍ണായക തീരുമാനം. ഈ വർഷം അവസാനം നടക്കാനിരിക്കുന്ന വമ്പൻ ഐപിഒയ്ക്ക് മുന്നോടിയായാണ് ഇലോൺ മസ്‌ക് തൻ്റെ ബഹിരാകാശ ഗവേഷണ സ്ഥാപനമായ സ്‌പേസ് എക്‌സിനെയും നിർമ്മിത ബുദ്ധി കമ്പനിയായ xAI-യെയും ഒരൊറ്റ കമ്പനിയായി ലയിപ്പിച്ചത്.ഇതോടെ മസ്‌കിൻ്റെ എഐ ചാറ്റ്ബോട്ട് ആയ ഗ്രോക്ക് (Grok), സാറ്റലൈറ്റ് സേവനമായ സ്റ്റാർലിങ്ക് (Starlink), സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സ് (X) എന്നിവയെല്ലാം ഒരു കുടക്കീഴിൽ വരും. ഭൂമിയിലെ ഡാറ്റാ സെൻ്ററുകൾക്ക് വരുന്ന വലിയ ചെലവും വൈദ്യുതി ഉപഭോഗവും കുറയ്ക്കാൻ ബഹിരാകാശത്ത് എഐ കമ്പ്യൂട്ടിംഗ് സംവിധാനങ്ങൾ ഒരുക്കുകയാണ് മസ്‌കിൻ്റെ ലക്ഷ്യം. അടുത്ത 2-3 വർഷത്തിനുള്ളിൽ ഇത് യാഥാർത്ഥ്യമാകുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു.

ദീർഘകാലാടിസ്ഥാനത്തിൽ, സ്‌പേസ് അധിഷ്‌ഠിത എഐയെ മനസിലാക്കാൻ ഇതിലൂടെ സാധിക്കുമെന്ന് ‘സ്‌പേസ് എക്‌സി’ൻ്റെ വെബ്‌സൈറ്റിൽ മസ്‌ക് കുറിച്ചു. രണ്ട് മുതൽ മൂന്ന് വർഷത്തിനുള്ളിൽ, എഐ കമ്പ്യൂട്ട് സൃഷ്‌ടിക്കുന്നതിനുള്ള ഏറ്റവും ചെലവ് കുറഞ്ഞ മാർഗം ബഹിരാകാശമായിരിക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.ടെസ്‌ല അടുത്തിടെ xAI-യിൽ 2 ബില്യൺ ഡോളർ നിക്ഷേപിച്ചിരുന്നു. ഡൊണാൾഡ് ട്രംപിൻ്റെ മകൻ ഡോൺ ജൂനിയർ പങ്കാളിയായ 1789 ക്യാപിറ്റൽ എന്ന സ്ഥാപനവും മസ്‌കിൻ്റെ കമ്പനികളിൽ വലിയ തോതിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. മനുഷ്യബോധം ഒരു വലിയ ഇരുട്ടിലെ ചെറിയ മെഴുകുതിരി വെട്ടം പോലെയാണെന്നും അത് എപ്പോൾ വേണമെങ്കിലും അണഞ്ഞുപോകാമെന്നും അദ്ദേഹം ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ പറഞ്ഞു

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!