HomeGULFവ്യാജപ്രചാരണം നടത്തി പൊതുതാൽപ്പര്യത്തിന് വിരുദ്ധമായി പ്രവർത്തിച്ചു; കുവൈത്തിൽ യുവാവിന് ഒരു വർഷം കഠിനതടവ്, എക്സ് അക്കൗണ്ട്...

വ്യാജപ്രചാരണം നടത്തി പൊതുതാൽപ്പര്യത്തിന് വിരുദ്ധമായി പ്രവർത്തിച്ചു; കുവൈത്തിൽ യുവാവിന് ഒരു വർഷം കഠിനതടവ്, എക്സ് അക്കൗണ്ട് പൂട്ടിച്ചു

spot_img

കുവൈത്ത് സിറ്റി: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘എക്സ്’ വഴി വ്യാജവിവരങ്ങൾ പ്രചരിപ്പിച്ച കുറ്റത്തിന് കുവൈത്ത് പൗരൻ ഫാദൽ അൽ-ദബ്ബൂസിന് ക്രിമിനൽ കോടതി ഒരു വർഷം കഠിനതടവ് വിധിച്ചു. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സ്റ്റേറ്റ് സെക്യൂരിറ്റി യൂണിറ്റ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ ഈ നിർണ്ണായക വിധി. പൊതുതാൽപ്പര്യത്തിന് വിരുദ്ധമായ വിവരങ്ങൾ പ്രചരിപ്പിക്കുകയും രാജ്യത്ത് അസ്വസ്ഥതകൾ സൃഷ്ടിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു എന്ന ഗുരുതരമായ ആരോപണമാണ് ഇയാൾക്കെതിരെ തെളിയിക്കപ്പെട്ടത്.

പ്രതിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലെ ഉള്ളടക്കങ്ങൾ സുരക്ഷാ അധികൃതർ കർശനമായി നിരീക്ഷിച്ചുവരികയായിരുന്നു. രാജ്യത്തിന്റെ സുസ്ഥിതിയെ ബാധിക്കുന്ന തരത്തിലുള്ള കുറിപ്പുകൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ഇയാളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. പ്രോസിക്യൂഷൻ നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് കേസ് ക്രിമിനൽ കോടതിയുടെ പരിഗണനയ്ക്ക് എത്തിയത്. തടവ് ശിക്ഷയ്ക്ക് പുറമെ, കുറ്റകൃത്യത്തിന് ഉപയോഗിച്ച ഇയാളുടെ സോഷ്യൽ മീഡിയ അക്കൗണ്ട് സ്ഥിരമായി റദ്ദാക്കാനും കോടതി ഉത്തരവിട്ടു.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!