HomeGULFഡോളറിനെതിരെ രൂപ വീണ്ടും ഇടിഞ്ഞു; കുവൈത്ത് ദിനാറിന് റെക്കോർഡ് നിരക്ക്

ഡോളറിനെതിരെ രൂപ വീണ്ടും ഇടിഞ്ഞു; കുവൈത്ത് ദിനാറിന് റെക്കോർഡ് നിരക്ക്

spot_img

കുവൈത്ത് സിറ്റി : വ്യാപാരത്തിന്റെ തുടക്കത്തില്‍ 48 പൈസയുടെ ഇടിവോടെ 96 കടന്നിരിക്കുകയാണ് രൂപയുടെ മൂല്യം. എണ്ണവില വര്‍ധന തന്നെയാണ് രൂപയെ ബാധിച്ചത്. ഇതിനെ തുടര്‍ന്ന് ഡോളര്‍ ശക്തിയാര്‍ജിച്ചതും രൂപയ്ക്ക് വിനയായി. ഇന്നലെ 30 പൈസയുടെ നഷ്ടമാണ് രൂപ നേരിട്ടത്.

ഹോര്‍മുസ് കടലിടുക്ക് സാധാരണനിലയിലേക്ക് വരുമെന്ന പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റിരിക്കുകയാണ്. ഇതിനെ തുടര്‍ന്ന് എണ്ണവില കുതിക്കുന്നതാണ് യഥാര്‍ഥത്തില്‍ ഓഹരി വിപണിയില്‍ പ്രതിഫലിക്കുന്നത്. രണ്ടുദിവസത്തിനിടെ എണ്ണവിലയില്‍ 11 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ ഉണ്ടായ ഇടിവിന് പിന്നാലെ കുവൈത്ത് ദീനാറിന്റെ വിനിമയ നിരക്ക് ക്രമാതീതമായി ഉയർന്നു. ഇന്ന് ഒരു കുവൈത്ത് ദിനാറിന് 310.350 രൂപയ്ക്ക് മുകളിലായിരുന്നു ഓൺലൈൻ വിനിമയ നിരക്ക്.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!