HomeGULFകുവൈത്തിലെ അവന്യൂസ് മാളിൽ പ്രായപൂർത്തിയാകാത്തയാൾ പുകവലിച്ചെന്ന കേസ്

കുവൈത്തിലെ അവന്യൂസ് മാളിൽ പ്രായപൂർത്തിയാകാത്തയാൾ പുകവലിച്ചെന്ന കേസ്

spot_img

കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രശസ്തമായ അവന്യൂസ് ഷോപ്പിംഗ് മാളിൽ പുകവലിച്ചെന്ന കേസിൽ പ്രായപൂർത്തിയാകാത്തയാളെ അപ്പീൽ കോടതി കുറ്റവിമുക്തനാക്കി. മതിയായ തെളിവുകളില്ലെന്ന് കണ്ടെത്തിയ കോടതി, ഒരു മാസത്തെ ജുഡീഷ്യൽ നിരീക്ഷണത്തിന് വിധിച്ച കീഴ്ക്കോടതി ഉത്തരവ് റദ്ദാക്കി.

അവന്യൂസ് മാളിൽ പുകവലിച്ചതായി ആരോപിച്ചാണ് പ്രായപൂർത്തിയാകാത്തയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് കേസ് പരിഗണിച്ച പ്രാഥമിക കോടതി, ഒരു മാസത്തേക്ക് പ്രൊബേഷൻ ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിൽ കഴിയാൻ ഉത്തരവിട്ടിരുന്നു.എന്നാൽ അപ്പീൽ കോടതിയിൽ കേസ് പരിഗണിച്ചപ്പോൾ, നിയമലംഘനം നടന്നതായി പറയുന്ന മാളിലെ കൃത്യമായ സ്ഥലം ഔദ്യോഗിക റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടില്ലെന്ന് കണ്ടെത്തി. കൂടാതെ, പ്രതി കുറ്റം ചെയ്തതായി തെളിയിക്കുന്ന മതിയായ തെളിവുകളും കേസ് രേഖകളിൽ ഉണ്ടായിരുന്നില്ല.

കേവലം സംശയങ്ങളുടെയും അനുമാനങ്ങളുടെയും അടിസ്ഥാനത്തിൽ ഒരാളെ കുറ്റക്കാരനാക്കാൻ കഴിയില്ലെന്നും ക്രിമിനൽ കേസുകളിലെ വിധികൾ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കണമെന്നും കോടതി വ്യക്തമാക്കി.ഇതിന്റെ അടിസ്ഥാനത്തിൽ ക്രിമിനൽ നടപടിക്രമ നിയമത്തിലെ ആർട്ടിക്കിൾ 209 പ്രകാരം കീഴ്ക്കോടതി വിധി റദ്ദാക്കി പ്രതിയെ കുറ്റവിമുക്തനാക്കുകയായിരുന്നു.

അതേസമയം, അടച്ചിട്ട പൊതുസ്ഥലങ്ങളിൽ പുകവലിക്കുന്നത് കുവൈത്തിൽ നിയമലംഘനമാണെന്ന് അഭിഭാഷകൻ മുഹമ്മദ് അൽ അൻസാരി ഓർമ്മിപ്പിച്ചു. പുകവലി യുവാക്കളുടെയും സമീപത്തുള്ളവരുടെയും ആരോഗ്യത്തിന് ഹാനികരമാണെന്നും അദ്ദേഹം പറഞ്ഞു.ചെറിയ നിയമലംഘനമായി കരുതുന്ന ഇത്തരം സംഭവങ്ങൾ പോലും ജുവനൈൽ കോടതിവരെ എത്താൻ സാധ്യതയുണ്ടെന്നും യുവാക്കൾക്കിടയിൽ പുകവലിയുടെ ദോഷങ്ങളെക്കുറിച്ചും നിയമപരമായ പ്രത്യാഘാതങ്ങളെക്കുറിച്ചും ബോധവൽക്കരണം ശക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!