HomeGULFകുവൈത്തിൽ അപകടകരമായി വാഹനമോടിച്ച് ഫാമിൽ ഒളിപ്പിച്ച രണ്ട് കാറുകൾ പിടിച്ചെടുത്ത്‌ തകർത്തു; ഡ്രൈവർമാരെ സെൻട്രൽ ജയിലിലേക്ക്...

കുവൈത്തിൽ അപകടകരമായി വാഹനമോടിച്ച് ഫാമിൽ ഒളിപ്പിച്ച രണ്ട് കാറുകൾ പിടിച്ചെടുത്ത്‌ തകർത്തു; ഡ്രൈവർമാരെ സെൻട്രൽ ജയിലിലേക്ക് മാറ്റി

spot_img

കുവൈത്ത് സിറ്റി: കുവൈത്തിലെ വഫ്ര കാർഷിക മേഖലയിൽ അപകടകരമായ രീതിയിൽ വാഹനമോടിച്ച് ഗതാഗത നിയമങ്ങൾ ലംഘിച്ച രണ്ട് ഡ്രൈവർമാരെ ട്രാഫിക് വിഭാഗം അറസ്റ്റ് ചെയ്തു. ഇവർ ഫാമിനുള്ളിൽ ഒളിപ്പിച്ചിരുന്ന രണ്ട് കാറുകൾ പിടിച്ചെടുത്ത് തകർക്കുകയും ഡ്രൈവർമാരെ സെൻട്രൽ ജയിലിലേക്ക് മാറ്റുകയും ചെയ്തു.ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ നിരീക്ഷണ വിഭാഗം നടത്തിയ പരിശോധനയിലാണ് വാഹനങ്ങൾ കണ്ടെത്തിയത്. പ്രദേശത്ത് പട്രോളിങ് നടത്തുന്നതിനിടെ രണ്ട് കാറുകൾ ഒരു ഫാമിനുള്ളിലേക്ക് പ്രവേശിക്കുന്നത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ, അപകടകരമായ ഡ്രൈവിങ്ങുമായി ബന്ധപ്പെട്ട് നേരത്തെ കേസുകളുള്ള വാഹനങ്ങളാണ് ഇവയെന്ന് കണ്ടെത്തി. നിയമലംഘനങ്ങളുടെ വീഡിയോ ദൃശ്യങ്ങളും അധികൃതരുടെ പക്കലുണ്ടായിരുന്നു.പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചറൽ അഫയേഴ്സ് ആൻഡ് ഫിഷ് റിസോഴ്സസുമായി സഹകരിച്ച് ഫാമിൽ പ്രവേശിച്ച ഉദ്യോഗസ്ഥർ വാഹനങ്ങൾ പിടിച്ചെടുത്തു. പിന്നീട് രണ്ട് ഡ്രൈവർമാരെയും അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ ഇരുവരും നിയമലംഘനങ്ങൾ സമ്മതിച്ചതായി അധികൃതർ അറിയിച്ചു.

അശ്രദ്ധമായും അപകടകരമായും വാഹനമോടിക്കൽ, മറ്റുള്ളവരുടെ ജീവന് ഭീഷണി സൃഷ്ടിക്കൽ, അമിതശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഉപയോഗിക്കൽ, വാഹനങ്ങളിൽ അനധികൃത സ്റ്റിക്കറുകളും എഴുത്തുകളും പതിക്കൽ, നമ്പർ പ്ലേറ്റില്ലാതെ വാഹനമോടിക്കൽ തുടങ്ങിയ കുറ്റങ്ങൾക്കാണ് നടപടി സ്വീകരിച്ചത്.കുവൈത്ത് ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ 33 ബിസ് പ്രകാരമാണ് വാഹനങ്ങൾ കണ്ടുകെട്ടി തകർത്തത്.

റോഡ് സുരക്ഷയ്ക്ക് ഭീഷണിയാകുന്ന രീതിയിൽ വാഹനമോടിക്കുന്നവർക്കെതിരെ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ കർശന നടപടി സ്വീകരിക്കുമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് മുന്നറിയിപ്പ് നൽകി.നിയമലംഘകരെ കണ്ടെത്തുന്നതിനുള്ള നിരീക്ഷണവും പരിശോധനകളും വരും ദിവസങ്ങളിലും ശക്തമായി തുടരുമെന്നും അധികൃതർ വ്യക്തമാക്കി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!