HomeGULFഉപയോഗിച്ച എസി കംപ്രസറുകളുടെ ലേബൽ മാറ്റി വിൽപ്പന; 776 യൂണിറ്റ് പിടിച്ചെടുത്തു, കട പൂട്ടിച്ചു

ഉപയോഗിച്ച എസി കംപ്രസറുകളുടെ ലേബൽ മാറ്റി വിൽപ്പന; 776 യൂണിറ്റ് പിടിച്ചെടുത്തു, കട പൂട്ടിച്ചു

spot_img

കുവൈത്ത് സിറ്റി: ഉപയോഗിച്ച എയർ കണ്ടീഷണർ കംപ്രസറുകൾ പുതുക്കി പെയിന്റ് ചെയ്ത്, യഥാർത്ഥ ഉത്ഭവ രാജ്യത്തിന്റെ ലേബലുകൾ നീക്കം ചെയ്ത് വ്യത്യസ്ത രാജ്യങ്ങളുടെ ലേബലുകൾ പതിപ്പിച്ച് വിൽപ്പന നടത്തിയിരുന്ന ഒരു വ്യാപാര സ്ഥാപനത്തിനെതിരെ കുവൈത്ത് വാണിജ്യ-വ്യവസായ മന്ത്രാലയം നടപടി സ്വീകരിച്ചു.

ഫർവാനിയ, ജഹ്റ ഗവർണറേറ്റുകളിലെ മന്ത്രാലയത്തിന്റെ എമർജൻസി പരിശോധനാ സംഘമാണ് കടയിൽ നടത്തിയ റെയ്ഡിൽ 776 ഉപയോഗിച്ച എസി കംപ്രസറുകൾ പിടിച്ചെടുത്തത്.ഉത്ഭവ രാജ്യം മാറ്റിക്കാണിച്ച് വില വ്യത്യാസത്തിലൂടെ അനധികൃത സാമ്പത്തിക ലാഭം നേടുകയും ഉപഭോക്താക്കളെ വഞ്ചിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയായിരുന്നു കംപ്രസറുകൾ പുനരുദ്ധരിച്ച് വിൽപ്പന നടത്തിയിരുന്നതെന്ന് മന്ത്രാലയം അറിയിച്ചു.

ലംഘനം കണ്ടെത്തിയതിനെ തുടർന്ന് കട ഉടൻ അടച്ചുപൂട്ടുകയും, നിയമലംഘകനെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ച് കേസ് ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുകയും ചെയ്തു.ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും വിപണിയിലെ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനുമായി പരിശോധനകൾ ശക്തമായി തുടരുമെന്ന് വാണിജ്യ-വ്യവസായ മന്ത്രാലയം വ്യക്തമാക്കി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!