കുവൈത്ത്: പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഒഐസിസിയുടെ ആദ്യകാല പ്രവർത്തകനും ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റുമായ ജോൺസി സി സാമുവലിന് ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റി യാത്രയയപ്പ് നൽകി.അബ്ബാസിയയിലെ കാലിക്കറ്റ് ഷെഫ് റെസ്റ്റോറന്റ് ഹാളിൽ സംഘടിപ്പിച്ച യാത്രയയപ്പ് സമ്മേളനത്തിൽ ജില്ലാ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് എ. ഐ. കുരിയൻ അധ്യക്ഷത വഹിച്ചു. ഒഐസിസി ഗ്ലോബൽ കമ്മിറ്റി അംഗം വർഗീസ് പുതുക്കുളങ്ങര സമ്മേളനം ഉദ്ഘാടനം ചെയ്തു. ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റ് എന്ന നിലയിൽ ജോൺസി സി സാമുവൽ സംഘടനയ്ക്കു നൽകിയ വിലപ്പെട്ട സേവനങ്ങളെ അദ്ദേഹം അനുസ്മരിക്കുകയും കുടുംബത്തോടൊപ്പം സന്തോഷപൂർണമായ ഭാവിജീവിതം ആശംസിക്കുകയും ചെയ്തു.ചടങ്ങിൽ ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ സ്നേഹോപഹാരം ജോൺസി സി സാമുവലിന് കൈമാറി.
ഒഐസിസി ആക്ടിങ് പ്രസിഡന്റ് ബി. എസ്. പിള്ളൈ മുഖ്യപ്രഭാഷണം നടത്തി. ഒഐസിസി നാഷണൽ വൈസ് പ്രസിഡന്റുമാരായ ബിനു ചേമ്പാലയം, വിപിൻ മങ്ങാട്ട്, നാഷണൽ ജനറൽ സെക്രട്ടറി ബിനോയ് ചന്ദ്രൻ, ആലപ്പുഴ ജില്ലയുടെ ചുമതലയുള്ള നാഷണൽ സെക്രട്ടറി രവിചന്ദ്രൻ ചുഴലി, നാഷണൽ കമ്മിറ്റി ജോയിന്റ് ട്രഷറർ കോശി ബോസ്, ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറി കലേഷ് ബി. പിള്ളൈ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ജോൺ വർഗീസ്, സാബു തോമസ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.അലക്സാണ്ടർ ദാസ്, റോഷൻ ജേക്കബ്, സുജിത് സുതൻ, നഹാസ് സൈനുദ്ധീൻ, ജോമോൻ കോട്ടവിള, ബിജു പാപ്പച്ചൻ, റോയ് ജോസഫ്, അജിത് കണ്ണൻപാറ, പ്രദീപ് കുമാർ, ശ്രീജിത്ത് ശ്രീധരൻ പിള്ളൈ, ഷിജിൻ ഷാജി, ജിനു ഏബ്രഹാം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
മറുപടി പ്രസംഗത്തിൽ ജോൺസി സി സാമുവൽ, നൽകിയ സ്നേഹപൂർവമായ യാത്രയയപ്പിന് ജില്ലാ കമ്മിറ്റിക്കും സഹപ്രവർത്തകർക്കും നന്ദി രേഖപ്പെടുത്തി. നാട്ടിലും കോൺഗ്രസ് പ്രസ്ഥാനത്തിനും ഒഐസിസിക്കും വേണ്ടി സജീവമായി പ്രവർത്തിക്കുമെന്ന ആത്മവിശ്വാസവും അദ്ദേഹം പങ്കുവച്ചു.പരിപാടിയിൽ പ്രോഗ്രാം കൺവീനറും ഒഐസിസി ആലപ്പുഴ ജില്ലാ സെക്രട്ടറിയുമായ ബിജു പാറയിൽ സ്വാഗതവും ജില്ലാ കമ്മിറ്റി ട്രഷറർ വിജോ പി. തോമസ് നന്ദിയും രേഖപ്പെടുത്തി.



